പ്രളയം ഐസിയുവിലും; കോഴഞ്ചേരി ആശുപത്രിയിലും വെള്ളപൊക്കം

By Web TeamFirst Published Aug 16, 2018, 1:43 AM IST
Highlights

പത്തനംതിട്ടയിലാണ് വലിയ തോതിലുള്ള ആശങ്ക നിലനിര്‍ക്കുന്നത്. ഇവിടെ നിരവധിപേര്‍ കുടുങ്ങി കിടക്കുകയാണ്. ആശുപത്രി കെട്ടിടങ്ങളിലടക്കം വെള്ളപൊക്കത്തിന്‍റെ പിടിയിലാണ്. പത്തനംതിട്ട കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയുടെ ഐസിയുവിലടക്കം വെള്ളം കയറി

സംസ്ഥാനമാകെ കലിതുള്ളി പെയ്യുന്ന മഹാമാരിയില്‍ ജനം വട്ടം കറങ്ങുന്നു. രക്ഷാ പ്രവര്‍ത്തനം സജീവമാണെങ്കിലും സംസ്ഥാനത്തൊട്ടാകെ സാഹചര്യം പ്രതികൂലമായത് തിരിച്ചടിയാകുകയാണ്. 

പത്തനംതിട്ടയിലാണ് വലിയ തോതിലുള്ള ആശങ്ക നിലനിര്‍ക്കുന്നത്. ഇവിടെ നിരവധിപേര്‍ കുടുങ്ങി കിടക്കുകയാണ്. ആശുപത്രി കെട്ടിടങ്ങളിലടക്കം വെള്ളപൊക്കത്തിന്‍റെ പിടിയിലാണ്. പത്തനംതിട്ട കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയുടെ ഐസിയുവിലടക്കം വെള്ളം കയറി.

 

click me!