Video Report

ബന്ധുനിയമനം: അദീബിന്റെ രാജി സ്വീകരിച്ചു; ജലീലിന്റെ വാദം പൊളിച്ച് വീണ്ടും ഫിറോസ്

Nov 12, 2018, 2:48 PM IST

ബന്ധുനിയമന വിവാദത്തെതുടര്‍ന്ന് മന്ത്രി കെ.ടി ജലീലിന്റെ ബന്ധുവായ കെ.ടി അദീബ് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മനേജര്‍ സ്ഥാനം ഇന്നലെയാണ് രാജിവച്ചത്. അദീബിന്റെ രാജി സ്വീകരിച്ചതായി കോര്‍പ്പറേഷന്‍ അറിയിച്ചിട്ടും നിയമനത്തെ സംബന്ധിച്ച ജലീലിന്റെ വാദങ്ങളെ പൊളിച്ച് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വീണ്ടും രംഗത്തെത്തി.