രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ ഇന്നും തുടരും. രാഹുലിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾക്കും സാധ്യതയുണ്ട്. ഇതിനിടെ, രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചതോടെ യൂത്ത് കോൺഗ്രസിന് പുതിയ അധ്യക്ഷനെ
കണ്ടെത്താനുള്ള ചർച്ചകൾ സജീവമാണ്. രാഹുലിന്‍റെ രാജിയും അതിനുശേഷമുള്ള തുടര്‍ പ്രതിഷേധങ്ങളുമടക്കം നിരവധി വാര്‍ത്തകളാണ് ഇന്നും വരാനിരിക്കുന്നത്. അന്തരിച്ച പീരുമേട് എംഎൽഎ വാഴൂർ സോമന്‍റെ സംസ്കാരം ഇന്ന് നടക്കും. വണ്ടിപ്പെരിയാർ ടൗണ്‍ഹാളിലെ പൊതുദര്‍ശനത്തിനുശേഷം പഴയ പാമ്പന്നാറിലെ എസ്.കെ ആനന്ദൻ സ്മൃതിമണ്ഡപത്തിന് സമീപമായിരിക്കും സംസ്കാരം നടക്കുക.
രാജ്യാന്തര വാര്‍ത്തകളിൽ ഗാസയെ പൂർണക്ഷാമ ബാധിത പ്രദേശമായി അന്താരാഷ്ട്ര സംഘടന പ്രഖ്യാപിക്കുന്നതാണ് ഇന്നത്തെ പ്രധാന സംഭവം.യുഎൻ പിന്തുയുള്ള ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷനാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തുക.
11:11 PM (IST) Aug 22
തിരുവനന്തപുരം കൊച്ചുള്ളൂരിൽ പൊലീസുകാരന്‍ കുത്തേറ്റു
10:25 PM (IST) Aug 22
പൊതുപണം ദുരുപയോഗം ചെയ്തെന്ന കേസില്‍ ശ്രീലങ്കന്‍ മുൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ റിമാന്‍ഡില്‍
09:45 PM (IST) Aug 22
കേരള യൂണിവേഴ്സിറ്റിയില്‍ രജിസ്ട്രാറുടെ സീൽ പൂഴ്ത്തി വച്ചതായി പരാതി
09:30 PM (IST) Aug 22
മുൻ പ്രസിഡന്റ് സിരിസേനയും വിക്രമസിംഗയ്ക്കൊപ്പം കോടതി മുറിയിലുണ്ട്
08:34 PM (IST) Aug 22
കഴിഞ്ഞ 14ന് തൃശ്ശൂർ ടൗൺഹാളിൽ നടന്ന പരിപാടിയിൽ ആയിരുന്നു സുന്ദരൻ കുന്നത്തുള്ളി ഡിസിസി അധ്യക്ഷനെതിനെ രൂക്ഷ വിമർശനം ഉയർത്തിയത്
08:23 PM (IST) Aug 22
സപ്ലൈക്കോ ഗോഡൗണില്‍ നിന്ന് അരി കടത്തിയ പ്രതി പിടിയില്‍
07:30 PM (IST) Aug 22
രാഹുല്‍ മാങ്കൂട്ടത്തിലിനും വിഡി സതീശനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പി സരിന്‍
06:41 PM (IST) Aug 22
റെക്കോർഡ് കച്ചവടമായതിനാൽ ജീവനക്കാർക്ക് മികച്ച ബോണസ് നൽകാൻ തീരുമാനിച്ചതായി ബെവ്കോ എംഡി വ്യക്തമാക്കി.
06:21 PM (IST) Aug 22
ഇടുക്കി ഉടുമ്പന്നൂരിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി.
06:05 PM (IST) Aug 22
ബിജെപി നേതാക്കളും ഒപ്പമുണ്ടായിരുന്നു
05:49 PM (IST) Aug 22
ബിജെപി ബൂത്തുതല സമ്മേളനത്തിൽ പങ്കെടുക്കാൻ തിരുനെൽവേലിയിൽ എത്തിയപ്പോഴായിരുന്നു അമിത് ഷായുടെ പ്രസംഗം.
05:19 PM (IST) Aug 22
പഴയ പാമ്പനാറിലുള്ള എസ് കെ ആനന്ദൻ സ്മൃതി മണ്ഡപത്തിന് സമീപമായാണ് സംസ്കാര ചടങ്ങുകൾ നടന്നത്
05:02 PM (IST) Aug 22
തീ പിടിത്തത്തെ തുടർന്ന് അടച്ചിട്ട കോഴിക്കോട് മെഡിക്കൽ കോളേജ് സർജിക്കൽ സൂപ്പർ സ്പെഷ്യലിറ്റി അത്യാഹിത വിഭാഗം ഞായറാഴ്ച തുറക്കും
04:27 PM (IST) Aug 22
ചെക്ക് പോസ്റ്റുകൾ വഴി കടത്തുകയായിരുന്ന വിദേശ മദ്യം പൊലീസ് പിടികൂടി
03:59 PM (IST) Aug 22
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഉയർന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി വാട്സാപ്പ് ഗ്രൂപ്പില്‍ പോര് രൂക്ഷം
03:56 PM (IST) Aug 22
നാട്ടകം സ്വദേശി പുത്തൻപുരയ്ക്കൽ മധുവിന്റെ ഉടമസ്‌ഥതയിലുള്ള ആനയാണ്.
03:43 PM (IST) Aug 22
'ബന്ധിതരുടെ ഓർമ്മക്കുറിപ്പുകൾ' എന്ന രൂപേഷിന്റെ നോവലിന് ജയിൽ വകുപ്പാണ് അനുമതി നിഷേധിച്ചത്
03:24 PM (IST) Aug 22
തിരുവനന്തപുരം വർക്കലയിൽ ഹൃദ്രോഗിയായ ഓട്ടോറിക്ഷ ഡ്രൈവർക്ക് ക്രൂരമർദ്ദനമേറ്റതായി പരാതി.
03:19 PM (IST) Aug 22
ഓഗസ്റ്റ് 26 ന് തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
03:11 PM (IST) Aug 22
കർണാടക നിയമസഭയിൽ ആർഎസ്എസിന്റെ ഗണഗീതം പാടി വിവാദം സൃഷ്ടിച്ച് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ
03:07 PM (IST) Aug 22
ബെറ്റിങ് ആപ്പുകളിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്നും നികുതി വെട്ടിപ്പ് നടത്തിയെന്നുമുള്ള പരാതികളിലാണ് നടപടി
02:50 PM (IST) Aug 22
കോതമംഗലം ഊന്നുകല്ലിന് സമീപം ആൾതാമസമില്ലാത്ത വീടിന്റെ മാലിന്യ ടാങ്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.
02:48 PM (IST) Aug 22
നടപടി എടുക്കുന്നതിനു പകരം പ്രമോഷനും ഡബിൾ പ്രമോഷനും നൽകിയ സതീശൻ ഇക്കാര്യത്തിൽ മറുപടി പറയണമെന്ന് എംവി ഗോവിന്ദൻ
02:15 PM (IST) Aug 22
രാഹുൽ മാങ്കൂട്ടത്തിലിൻ്റെ എംഎൽഎ സ്ഥാനത്തുനിന്നുള്ള രാജിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് പ്രതികരണവുമായി സണ്ണി ജോസഫ്
01:30 PM (IST) Aug 22
ബിഹാറിലെ റാലിയിലായിരുന്നു ജയിലിലാകുന്ന മന്ത്രിമാരെ നീക്കുന്ന വിഷയത്തിൽ പ്രധാനമന്ത്രിയുടെ ആദ്യപ്രതികരണം
01:03 PM (IST) Aug 22
പാലക്കാട് മുതലമടയിൽ ആദിവാസി യുവാവിനെ പൂട്ടിയിട്ട് മർദ്ദിച്ചെന്ന പരാതിയിൽ വെസ്റ്റേൺ ഗേറ്റ് വേയ്സ് ഉടമ പ്രഭുവിനെതിരെ കേസെടുത്ത് കൊല്ലംകോട് പോലീസ്.
12:49 PM (IST) Aug 22
ഇന്ത്യയിലെ ഓഫീസ് തുറക്കുന്നതിന്‍റെ ഭാഗമായി മൂന്ന് തസ്തികകളിലേക്ക് കമ്പനി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. സെയിൽസ് വിഭാഗത്തിലാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നതെന്ന് ഓപ്പൺ എ ഐ വ്യക്തമാക്കി
12:42 PM (IST) Aug 22
ജയിക്കാൻ വേണ്ടി തൃശൂർ മണ്ഡലത്തിന് പുറത്തുള്ളവരുടെ വോട്ട് ചേർത്തതായി സമ്മതിച്ച് ബി ഗോപാലകൃഷ്ണൻ.
12:37 PM (IST) Aug 22
ഒടുവിൽ ആളുമാറിയാണ് മർദനമെന്ന് വെളിപ്പെട്ടതോടെയാണ് യുവാവിനെ പൊലീസ് വിട്ടയച്ചത്.
12:13 PM (IST) Aug 22
വാഹനം മാറ്റുന്നതുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷും കെപിസിസി അംഗം വിനോദ് കൃഷ്ണയും തമ്മിൽ തർക്കം.
12:10 PM (IST) Aug 22
ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെജെ റീനയുടെ നിയമന കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി നൽകി ആരോഗ്യവകുപ്പ് ഉത്തരവിറക്കി. റൊട്ടേഷൻ അടിസ്ഥാനത്തിൽ പുതിയ ഡിഎച്ച്എസിനെ നിയമിക്കാത്തതിൽ ഉദ്യോഗസ്ഥർക്ക് അതൃപ്തിയുണ്ട്
12:05 PM (IST) Aug 22
പ്രതിഷേധം കണക്കിലെടുത്തും ആരോപണങ്ങളുടെ പശ്ചാത്തലത്തിലും പുറത്തിറങ്ങാതെ വീട്ടിൽ തന്നെ തുടരുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎഎ
11:12 AM (IST) Aug 22
സ്കൂൾ വേനലവധിയുമായി ബന്ധപ്പെട്ട് നിർദേശങ്ങൾ നിരത്തി കാന്തപുരം അബൂബക്കർ മുസ്ലിയാർ.
11:10 AM (IST) Aug 22
അല്‍പ വസ്ത്ര പരാമര്‍ശത്തില്‍ നിർവ്യാജം ക്ഷമ ചോദിക്കുന്നുവെന്ന് വി കെ ശ്രീകണ്ഠന്‍ എംപി. പരാതിക്കാരിയെ അധിക്ഷേപിച്ചിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
11:04 AM (IST) Aug 22
ദില്ലിയിലെ തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട കേസിൽ ഷെൽട്ടര്‍ ഹോമിലേക്ക് മാറ്റണമെന്ന ഉത്തരവ് സുപ്രീം കോടതി മൂന്നംഗ ബെഞ്ച് സ്റ്റേ ചെയ്തു. തെരുവുനായ ശല്യത്തിൽ എല്ലാ സംസ്ഥാനങ്ങളെയും കക്ഷി ചേര്‍ക്കാനും നിര്‍ദേശം നൽകി.
10:48 AM (IST) Aug 22
ഒരു ഡോളറിന് 87.44 രൂപ എന്ന നിരക്കിലാണ് നിലവിൽ വ്യാപാരം തുടരുന്നത്. ഇന്ന് മാത്രം 16 പൈസയുടെ ഇടിവാണ് രൂപയുടെ കാര്യത്തിൽ രേഖപ്പെടുത്തിയത്
10:37 AM (IST) Aug 22
ആലപ്പുഴ തോട്ടപ്പള്ളി ഒറ്റപ്പനയിലെ വയോധികയുടെ കൊലപാതകത്തിൽ പ്രതിയായ അയൽവാസി അബൂബക്കര്‍ അറസ്റ്റിലായി. ഞായറാഴ്ചയാണ് ഒറ്റപ്പനയിൽ വീട്ടിൽ ഒറ്റയ്ക്ക് കഴിയുന്ന ഹംലത്തിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്
10:26 AM (IST) Aug 22
പൊലീസ് ക്വാര്‍ട്ടേഴ്‌സിലാണ് എഎസ്‌ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്
10:23 AM (IST) Aug 22
‘അഹങ്കാരത്തിനും ധിക്കാരത്തിനും കയ്യും കാലും വച്ച വ്യക്തിയാണ് രാഹുൽ മാങ്കൂട്ടത്തിൽ. എടാ പിണറായി എന്ന് പ്രസംഗിച്ച ആളാണ്. ഇത്ര ബഹുമാനമില്ലാത്ത പ്രയോഗം ഞങ്ങളാരും ഉപയോഗിച്ചിട്ടില്ല’
10:13 AM (IST) Aug 22
കെകെ ലതിക, ശശികല, റഹീം എന്നിവരുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ടി സിദ്ധിഖിൻ്റെ ഭാര്യയുടെ പരാതി