ബെറ്റിങ് ആപ്പുകളിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്നും നികുതി വെട്ടിപ്പ് നടത്തിയെന്നുമുള്ള പരാതികളിലാണ് നടപടി
ബംഗളൂരു: കർണാടകയിലെ ചിത്രദുർഗയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ വീരേന്ദ്ര പാപ്പിയെ കസ്റ്റഡിയിലെടുത്ത് ഇഡി. സിക്കിമിൽ നിന്നാണ് എംഎൽഎയെ കസ്റ്റഡിയിലെടുത്തത്. ബെറ്റിങ് ആപ്പുകളിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്നും നികുതി വെട്ടിപ്പ് നടത്തിയെന്നുമുള്ള പരാതികളിലാണ് നടപടി. എംഎൽഎയുട ബന്ധപ്പെട്ട മുപ്പതോളം കേന്ദ്രങ്ങളിൽ ഇഡി ഇന്ന് പുലർച്ചെ മുതൽ റെയ്ഡ് നടത്തുന്നുണ്ട്. ബംഗളൂരുവിലും ചിത്രദുർഗയിലും ജോധ്പൂർ, ഹുബ്ബള്ളി, ഗോവ എന്നിവിടങ്ങളിലുമാണ് പരിശോധന. രാജരാജേശ്വരി മണ്ഡലം എംഎൽഎ കുസുമ ഹനുമന്തപ്പയുടെ വീട്ടിലും ഇഡി റെയ്ഡ് നടത്തുന്നുണ്ട്. കസ്റ്റഡിയിലെടുത്ത് വീരേന്ദ്ര പാപ്പിയെ സിക്കിമിൽ ഇഡി ചോദ്യം ചെയ്യുകയാണ്.

