ചെക്ക് പോസ്റ്റുകൾ വഴി കടത്തുകയായിരുന്ന വിദേശ മദ്യം പൊലീസ് പിടികൂടി
ഷോളയൂർ: തമിഴ്നാട്ടിൽ നിന്നും ആനക്കട്ടി ചെക്ക് പോസ്റ്റ് വഴി അട്ടപ്പാടിയിലേക്ക് ബിഗ് ഷോപ്പർ ബാഗുകളിലാക്കി കടത്തുകയായിരുന്ന 99 കുപ്പി വിദേശമദ്യം പിടികൂടി. മദ്യം കടത്തുകയായിരുന്ന അമ്മയേയും മകനേയും ഷോളയൂർ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷോളയൂർ എസ്എച്ച്ഒ സനൽരാജിന്‍റെ നിർദ്ദേശപ്രകരം ആനക്കട്ടിയിൽ നിന്നാണ് എസ്ഐ ഫൈസൽ കോറോത്തും സംഘവും പ്രതികളെ പിടികൂടിയത്.

