നാട്ടകം സ്വദേശി പുത്തൻപുരയ്ക്കൽ മധുവിന്റെ ഉടമസ്‌ഥതയിലുള്ള ആനയാണ്.
കോട്ടയം: കൊമ്പൻ കിരൺ നാരായണൻ കുട്ടി ചരിഞ്ഞു. അസുഖത്തെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. നാട്ടകം സ്വദേശി പുത്തൻപുരയ്ക്കൽ മധുവിന്റെ ഉടമസ്‌ഥതയിലുള്ള ആനയാണ്. ഒൻപതര അടിയ്ക്ക് മുകളിൽ ഉയരമുള്ള ആനയാണ്. ജയസൂര്യ നായകനായ തൃശ്ശൂർപൂരം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. പാലാ പുലിയന്നൂർ ആനയൂട്ടിലാണ് അവസാനമായി പങ്കെടുത്തത്. ആനപ്രേമികൾക്കിടയിൽ നിരവധി ആരാധകരുള്ള ആനയാണ് കിരൺ നാരായണൻകുട്ടി. ഉച്ചയ്ക്ക് 2 മണിക്ക് കടയനിക്കാട് സംസ്‌കാരം നടന്നു.

