ബിജെപി നേതാക്കളും ഒപ്പമുണ്ടായിരുന്നു
കൊച്ചി: പഹൽഗാമിൽ കൊല്ലപ്പെട്ട രാമചന്ദ്രന്‍റെ കുടുംബാംഗങ്ങളെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സന്ദർശിച്ചു. കൊച്ചിയിൽ ബിജെപി സംസ്ഥാന അവലോകന യോഗത്തിൽ പങ്കെടുത്ത ശേഷമാണ് വീട്ടിൽ എത്തിയത്. ഭാര്യ ഷീല, മകൾ ആരതി, മറ്റ് കുടുംബാഗങ്ങൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ബിജെപി നേതാക്കളും ഒപ്പമുണ്ടായിരുന്നു. തുടർന്ന് അമിത് ഷാ തമിഴ്നാട്ടിലേക്ക് പോയി.
എറണാകുളത്ത് നടന്ന ബിജെപി സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു അമിത് ഷാ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്തലായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സന്ദർശന ലക്ഷ്യം.
