കേരള യൂണിവേഴ്സിറ്റിയില്‍ രജിസ്ട്രാറുടെ സീൽ പൂഴ്ത്തി വച്ചതായി പരാതി
തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റിയിൽ രജിസ്ട്രാറുടെ സീൽ പൂഴ്ത്തി വെച്ചാൽ കർശന നടപടിയെന്ന് വിസി. രജിസ്ട്രാറുടെ സീൽ പൂഴ്ത്തി വച്ചിരിക്കുന്നതായി വിദ്യാർത്ഥികളുടെ പരാതിയെതുടർന്നാണ് വിസിയുടെ ഉത്തരവ്. വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകളിൽ കൃത്യമായി സീൽ പതിച്ചു കൊടുക്കണം. വീഴ്ച്ച കാട്ടിയാൽ നടപടിയെടുക്കുമെന്നു കാണിച്ചാണ് രജിസ്ട്രാറുടെ സ്റ്റാഫിന് മെമ്മോ നൽകാൻ പ്ലാനിങ് ഡയറക്ടർക്ക് വിസി നിർദ്ദേശം നൽകിയത്.
