തിരുവനന്തപുരം മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ മെഡിക്കൽ ലീവിലായിരുന്ന ഡോ. ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചേക്കും. ഒരാഴ്ച്ചത്തേക്കാണ് ഡോ. ഹാരിസ് അവധിയിൽ പോയിരുന്നത്. ഇതിനിടയിൽ അവധി ഒരാഴ്ച്ച കൂടി നീട്ടാനുള്ള ആലോചന ഉണ്ടെങ്കിലും ഇന്ന് തന്നെ ജോലിയിൽ തിരികെ പ്രവേശിക്കാനാണ് തീരുമാനം.

11:00 PM (IST) Aug 09
19 വയസ്സുള്ള ഒരാൾക്ക് കാലിലും 65 വയസ്സുള്ള ഒരാൾക്ക് തുടയിലും 18 വയസ്സുള്ള ഒരു യുവതിക്ക് കഴുത്തിലുമാണ് വെടിയേറ്റത്
10:47 PM (IST) Aug 09
ബഹിരാകാശ നിലയത്തിൽ അഞ്ചു മാസം തങ്ങിയ ശേഷമാണ് അമേരിക്ക , ജപ്പാൻ , റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള നാലംഗ സംഘം ഭൂമിയിൽ തിരിച്ചെത്തിയത്
10:05 PM (IST) Aug 09
രാഹുൽ ഗാന്ധി സത്യവാങ്മൂലം നല്കണം എന്നാവശ്യപ്പെടുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ എന്തുകൊണ്ട് സ്വമേധയാ കേസെടുക്കുന്നില്ലെന്ന് കോൺഗ്രസ് ചോദിച്ചു
09:49 PM (IST) Aug 09
ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായവും നൽകും.
09:33 PM (IST) Aug 09
പരിക്കേറ്റവരെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
08:03 PM (IST) Aug 09
ആരുടെ സമ്മർദ്ദം കാരണമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഓപ്പറേഷൻ സിന്ദൂർ നിർത്തിയതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്
07:43 PM (IST) Aug 09
ജീവനക്കാരനെ കാറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.
07:33 PM (IST) Aug 09
മൂന്നു പേര്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞിരുന്നു.
07:12 PM (IST) Aug 09
ബെംഗളൂരുവിൽ നിന്ന് ബെലഗാവിയിലേക്കും അമൃത്സറിൽ നിന്ന് ശ്രീ മാതാ വൈഷ്ണോ ദേവി കത്രയിലേക്കും നാഗ്പൂരിൽ (അജ്നി) നിന്ന് പൂനെയിലേക്കുമാണ് പുതിയ വന്ദേഭാരത് ട്രെയിനുകൾ
06:47 PM (IST) Aug 09
പാലക്കാട് ചിറ്റൂര്‍ പുഴയിൽ കുളിക്കാനിറങ്ങി പത്തംഗ വിദ്യാർത്ഥി സംഘത്തിലെ കോയമ്പത്തൂർ സ്വദേശികളായ രണ്ട് യുവാക്കളാണ് അപകടത്തിൽപ്പെട്ടത്.
06:36 PM (IST) Aug 09
എംവി ഗോവിന്ദനുമായി വർഷങ്ങളായുള്ള ബന്ധമാണെന്നും അസുഖ വിവരം അറിഞ്ഞാണ് കുടുംബസമേതം എത്തിയതെന്നും മാധവ പൊതുവാൾ പറഞ്ഞു.
06:24 PM (IST) Aug 09
വധശിക്ഷയ്ക്ക് പുതിയ തിയതി നിശ്ചയിക്കണമെന്ന ആവശ്യം ആവർത്തിക്കുകയാണ് തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താ മെഹദി.
06:10 PM (IST) Aug 09
'എല്ലാവിധ ആശംസകളും അറിയിച്ചു', സദാനന്ദന്‍ വധശ്രമ കേസ് പ്രതികളെ ജയിലിലെത്തി കണ്ട് പി ജയരാജൻ
06:01 PM (IST) Aug 09
റഷ്യയ്ക്ക് ഒരിഞ്ച് ഭൂമിയെങ്കിലും വിട്ടുകൊടുത്തുള്ള സമാധാന കരാർ യുക്രൈൻ അംഗീകരിക്കില്ലെന്ന് സെലൻസ്കി വ്യക്തമാക്കി
05:36 PM (IST) Aug 09
തൻ്റെ സിനിമയിൽ നിന്ന് മമ്മൂട്ടി പിൻമാറിയത് അദ്ദേഹത്തിൻ്റെ ചോയ്സാണ്.
05:28 PM (IST) Aug 09
‘ഓരോ മണ്ഡലവും കൃത്യമായി പഠിച്ച ശേഷമാണ് വോട്ടർപട്ടികയിലെ ക്രമക്കേടിനെ കുറിച്ച് രാഹുൽ ഗാന്ധി ആരോപണങ്ങളുന്നയിച്ചത്.’
04:52 PM (IST) Aug 09
രാമേശ്വരം സ്വദേശി ശ്രീഗൗതം ആണ് മരിച്ചത്. നെയ്‌വേലി സ്വദേശി അരുൺ എന്നയാൾക്കായി തെരച്ചിൽ തുടരുകയാണ്.
04:24 PM (IST) Aug 09
കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്
04:19 PM (IST) Aug 09
വാർത്താസമ്മേളനം നടത്തിയാണ് ബിജെപിക്കെതിരെ ഡിസിസി അധ്യക്ഷൻ്റെ ആരോപണം.
04:11 PM (IST) Aug 09
നിയമപ്രശ്നങ്ങൾ ഇല്ലെന്നും പുനരധിവാസ പദ്ധതിയുമായി മുന്നോട്ടു പോവുകയാണെന്നും പി കെ ബഷീർ ഗുണഭോക്താക്കൾക്ക് ഉറപ്പുനൽകി
03:50 PM (IST) Aug 09
ചികിത്സയിലിരിക്കെ അൽപ്പസമയം മുമ്പാണ് മരണത്തിന് കീഴടങ്ങിയത്.
03:23 PM (IST) Aug 09
ചേളങ്ങാരി ആലുങ്ങൽ സ്വദേശി വേലായുധൻ, ഭാര്യ ശാന്ത എന്നിവർക്കാണ് ഷോക്കേറ്റത്
02:19 PM (IST) Aug 09
ആരോഗ്യ വകുപ്പ് ഒന്ന് നന്നാക്കാൻ അഞ്ചുവർഷമായിട്ടും എൽഡിഎഫിന് കഴിഞ്ഞിട്ടില്ലെന്നും ആശുപത്രികളിൽ പാരസെറ്റമോൾ പോലുമില്ലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു
01:39 PM (IST) Aug 09
ആർഎസ്പി (ബി), എൻഡിപി സെക്കുലാർ എന്നിവയുടെ രജിസ്ട്രേഷനും റദ്ദാക്കി.
01:38 PM (IST) Aug 09
കൊല്ലം ശൂരനാട് ചക്കുവള്ളിയിൽ നിയന്ത്രണംവിട്ട കാർ കടയ്ക്ക് മുന്നിൽ നിർത്തിയിട്ട വാഹനത്തിലും പോസ്റ്റിലും ഇടിച്ച ശേഷം മതിലും തർത്തു.
01:21 PM (IST) Aug 09
അതേസമയം, ഡോ ഹാരിസിൻ്റെ വിഷയത്തിൽ ഒന്നും പറയാനില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പ്രതികരിച്ചു.
01:18 PM (IST) Aug 09
കൊച്ചി നഗരത്തില്‍ മദ്യലഹരിയില്‍ യുവാവിന്‍റെ അപകട ഡ്രൈവിംഗ്. ഇന്നലെ അര്‍ധരാത്രി കുണ്ടന്നൂരിലായിരുന്നു സംഭവം.
01:13 PM (IST) Aug 09
ഇന്നലെ പുലര്‍ച്ചെ കോഴിക്കോട് നിന്ന് ട്രെയിൻ വിട്ട ഉടനെയാണ് മോഷ്ടാവ് പണവും മൊബൈല്‍ ഫോണും അടങ്ങിയ ബാഗ് തട്ടിയെടുത്ത് അമ്മിണിയെ പാളത്തിലേക്ക് ചവിട്ടി തള്ളിയിട്ടത്
01:00 PM (IST) Aug 09
ഒരു സഹോദരനും ഇവർക്കൊപ്പം താമസിച്ചിരുന്നു. ഇയാളെയും കാണുന്നില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
12:59 PM (IST) Aug 09
തൃശ്ശൂർ കൊടകരയിൽ 2765 ലിറ്റർ സ്പിരിറ്റുമായി ലോറി പിടികൂടി
12:44 PM (IST) Aug 09
കോഴിക്കോട് ജില്ലയിലേക്ക് ലഹരി ഉൽപ്പന്നങ്ങൾ എത്തിക്കുന്ന സംഘത്തിലെ മുഖ്യ കണ്ണി അറസ്റ്റിൽ
12:41 PM (IST) Aug 09
നൂറനാട് നാലാം ക്ലാസ് വിദ്യാർത്ഥിയെ രണ്ടാനമ്മയും പിതാവും ക്രൂരമർദനത്തിന് ഇരയാക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ പദ്ധതി
12:36 PM (IST) Aug 09
വ്യക്തിപരമായി തനിക്ക് ബന്ധമുള്ള വ്യക്തിയാണ്. പലതവണ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും വിവരമില്ലെന്നും സിബൽ പറഞ്ഞു.
11:49 AM (IST) Aug 09
പത്തനംതിട്ടയിലെ നഴ്‌സിങ് വിദ്യാർത്ഥി അമ്മു സജീവന്റെ മരണത്തിൽ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ടു.
11:28 AM (IST) Aug 09
മോസിലോസ്കോപ്പിന്‍റെ ഭാഗം കാണാതായിട്ടില്ലെന്നും ആ ഉപകരണം അവിടെ തന്നെയുണ്ടെന്നും ഡിഎംഇ വ്യക്തമാക്കി
10:53 AM (IST) Aug 09
മുംബൈയിൽ വയോധികനെ ഓൺലൈൻ പ്രണയക്കെണിയിൽ വീഴ്ത്തി 9 കോടി രൂപ തട്ടി
10:20 AM (IST) Aug 09
ടിപി കേസ് പ്രതി കൊടി സുനിയുടെയും സംഘത്തിന്റയും പരസ്യ മദ്യപാനത്തിൽ കേസെടുത്ത് പൊലീസ്.
09:51 AM (IST) Aug 09
ജമ്മു കശ്‌മീരിലെ കുൽഗാമിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ 2 സൈനികർക്ക് വീരമൃത്യു
09:17 AM (IST) Aug 09
ഓഫീസ് റൂമിൽ ആര്‍ക്കു വേണമെങ്കിലും കയറാമെന്നും അന്വേഷണ സമിതിയെ അവിശ്വസിക്കുന്നില്ലെന്നും ഡോ. ഹാരിസ് പറഞ്ഞു
08:59 AM (IST) Aug 09
കണ്ണൂര്‍ കടന്നപ്പള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥിയായ അസൈനാറിനാണ് മര്‍ദനമേറ്റത്