പാലക്കാട് ചിറ്റൂര്‍ പുഴയിൽ കുളിക്കാനിറങ്ങി പത്തംഗ വിദ്യാർത്ഥി സംഘത്തിലെ കോയമ്പത്തൂർ സ്വദേശികളായ രണ്ട് യുവാക്കളാണ് അപകടത്തിൽപ്പെട്ടത്.

പാലക്കാട് : ചിറ്റൂർ പുഴയിൽ കുളിക്കാനിറങ്ങി ഒഴിക്കിൽപ്പെട്ട രണ്ട് പേരും മരിച്ചു. രാമേശ്വരം സ്വദേശി ശ്രീഗൗതം, അരുൺ കുമാർ എന്നിവരാണ് മരിച്ചത്. ഏറെ നേരം നടത്തിയ തിരച്ചിലിനൊടുവിൽ ചെക്ക്ഡാമിന്റെ ഓവുചാലിലാണ് അരുൺ കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

പാലക്കാട് ചിറ്റൂര്‍ പുഴയിൽ കുളിക്കാനിറങ്ങി പത്തംഗ വിദ്യാർത്ഥി സംഘത്തിലെ കോയമ്പത്തൂർ സ്വദേശികളായ യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. ഷണ്മുഖം കോസ് വേയുടെ വശത്തുള്ള ഓവുചാലിൽ യുവാക്കൾ അകപ്പെടുകയായിരുന്നു. യുവാക്കൾ കുളിക്കാനാണ് പുഴയിലെത്തിയത്. ഓവിനുള്ളിൽ അകപ്പെട്ടതോടെ പുറത്തിറങ്ങാൻ കഴിയാതെ വരികയായിരുന്നു. 

അവധി ആഘോഷിക്കാനെത്തിയതായിരുന്നു പത്തംഗ സംഘം. കോയമ്പത്തൂർ കർപ്പകം കോളേജിലെ വിദ്യാർത്ഥികളാണ് ഇരുവരും. മുങ്ങിപ്പോയ രാമേശ്വരം സ്വദേശി ശ്രീഗൗതത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. നെയ്‌വേലി സ്വദേശി അരുണിനെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. 

YouTube video player