കൊല്ലം ശൂരനാട് ചക്കുവള്ളിയിൽ നിയന്ത്രണംവിട്ട കാർ കടയ്ക്ക് മുന്നിൽ നിർത്തിയിട്ട വാഹനത്തിലും പോസ്റ്റിലും ഇടിച്ച ശേഷം മതിലും തർത്തു.
കൊല്ലം: കൊല്ലം ശൂരനാട് ചക്കുവള്ളിയിൽ നിയന്ത്രണംവിട്ട കാർ കടയ്ക്ക് മുന്നിൽ നിർത്തിയിട്ട വാഹനത്തിലും പോസ്റ്റിലും ഇടിച്ച ശേഷം മതിലും തർത്തു. കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം. അമിത വേഗതയിൽ എത്തിയ കാറാണ് അപകടമുണ്ടാക്കിയത്. ചക്കുവള്ളി സ്വദേശി ഷാജഹാൻ്റെ ഉടമസ്ഥതയിലുള്ള കടയ്ക്ക് മുന്നിലായിരുന്നു അപകടം. അപകടത്തിന് ശേഷം വാഹനത്തിൽ ഉണ്ടായിരുന്നവർ കാറുമായി വേഗത്തിൽ കടന്നു കളഞ്ഞു. കാറിലുണ്ടായിരുന്നവരെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. ശൂരനാട് പൊലീസ് അന്വേഷണം തുടരുന്നു.
