പരിസ്ഥിതിലോല പ്രഖ്യാപനവുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനത്തിൽ നിർദേശം അറിയിക്കാനുള്ള അവസാന ദിവസം ഇന്ന്. ജനവാസമേഖലയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഇന്നലെ പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും പുതുക്കിയ ഭൂപടം ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല.

08:08 AM (IST) Sep 25
വനത്തിൽ നിന്നാണോ മരം മുറിച്ചതെന്ന കാര്യത്തിൽ കുറ്റപത്രത്തിൽ വ്യക്തതയില്ല. ഈമാസം 17നാണ് വനംവകുപ്പ് ബത്തേരി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
07:20 AM (IST) Sep 25
കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനും ശുപാർശ നൽകും. ഇഡി, ആർബിഐ, കസ്റ്റംസ് അന്വേഷണം വേണമെന്നും പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെടുന്നുണ്ട്.
07:03 AM (IST) Sep 25
നിയമസഭ തിരഞ്ഞെടുപ്പിൽ ഈ മണ്ഡലങ്ങളിൽ നിന്ന് അണ്ണാ ഡിഎംകെ ടിക്കറ്റിൽ ജയിച്ച ശേഷം രാജിവച്ച മുൻ എംഎൽഎമാരാണ് ടിവികെ സ്ഥാനാർഥികൾ.