കൊച്ചിയിൽ കോടികളുടെ വൈദ്യുതി ക്രമക്കേട് നടന്നതായി കെഎസ്ഇബി വിജിലൻസ് കണ്ടെത്തൽ. അനധികൃതമായി മൊബൈൽ ടവറുകൾക്കും ഷോപ്പിംഗ് കോംപ്ലക്സുകൾക്കും വൈദ്യുതി നൽകിയതായി കണ്ടെത്തി

കൊച്ചി: കൊച്ചിയിൽ കോടികളുടെ വൈദ്യുതി ക്രമക്കേട് നടന്നതായി കെഎസ്ഇബി വിജിലൻസ് കണ്ടെത്തൽ. അനധികൃതമായി മൊബൈൽ ടവറുകൾക്കും ഷോപ്പിംഗ് കോംപ്ലക്സുകൾക്കും വൈദ്യുതി നൽകിയതായി കണ്ടെത്തി. കളമശ്ശേരിയിൽ 450 കിലോ വാട്ട് ലോഡ് അനുമതിയുള്ള സ്ഥാപനത്തിൽ 850 കിലോ വാട്ട് അധിക ലോഡ് ഉപയോഗിക്കുന്നതായാണ് കണ്ടെത്തിയത്. ഈ സ്ഥാപനത്തിൽ നിന്ന് മൊബൈൽ ടവറുകൾക്കും നിയമവിരുദ്ധമായി വൈദ്യുതി നൽകി. മരടിൽ 50 കിലോവാട്ട് അനുമതിയുള്ള സ്ഥാപനത്തില്‍ 260 കിലോ വാട്ട് ലോഡ് ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. 3.14 കോടി രൂപയുടെ വൈദ്യുതി ക്രമക്കേടാണ് നടന്നത്. കെഎസ്ഇബി ചീഫ് വിജിലൻസ് ഓഫീസറുടെ നിർദ്ദേശപ്രകാരം സംസ്ഥാനത്തുടനീളം പരിശോധന നടത്തുകയാണ്.

YouTube video player