ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി. ബാക്കിയുള്ള നിയമപരമായ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നും മുഖ്യമന്ത്രി
ഇടുക്കി: സംസ്ഥാനത്ത് പരിസ്ഥിതിലോല മേഖലയിൽ ജനവാസമേഖല ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ്റെ ഉറപ്പ്. കട്ടപ്പനയിലെ പൗരസ്വീകരണത്തിലെ മറുപടി പ്രസംഗത്തിലാണ് മുഖ്യമന്ത്രിയുടെ ഉറപ്പ് നൽകിയത്. ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കിയിലെ ഭൂപ്രശ്നങ്ങളും വന്യജീവി ആക്രമണവും പരിഹരിക്കുന്നതിനുള്ള ചർച്ചകൾക്കാണ് മുഖ്യമന്ത്രി ഇടുക്കിയിലെത്തിയത്. ജനപ്രതിനിധികളുമായും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായും പ്രശ്നങ്ങൾ ചർച്ച ചെയ്തു. 60% പ്രശ്നങ്ങൾക്കും പരിഹാരം ഉറപ്പിച്ചെന്നും ബാക്കിയുള്ളവ കോടതിയിൽ നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭൂമി പ്രശ്നത്തിൽ കോടതിയിൽ സർക്കാരിന് ഒറ്റ അഭിപ്രായമേ ഉണ്ടാകുകയുള്ളൂവെന്നും അദ്ദേങം പറഞ്ഞു.
ആനത്താരകൾ പുനസ്ഥാപിക്കുന്നതുമായിബന്ധപ്പെട്ട് കളക്ടറുടെ ഉത്തരവിലെ അവ്യക്തത പരിഹരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. ചില കയ്യേറ്റക്കാർ അനധികൃതമായി കെട്ടിടങ്ങൾ പണിതിട്ടുണ്ടെന്നും, കയ്യേറ്റക്കാർ ആരായാലും പൊളിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. കട്ടപ്പനയിൽ നടന്ന സ്വീകരണയോഗത്തിൽ ജില്ലയിലെ എംഎൽഎ മാരും ഡീൻ കുര്യക്കോസ് എംപിയും പങ്കെടുത്തു.















