തിങ്കളാഴ്ച ഹാജരാകാൻ ആന്റോയ്ക്ക് നോട്ടീസ് നൽകിയിരിക്കുകയാണ്. കളമശ്ശേരി സ്റ്റേഷനിൽ ആണ് ചോദ്യം ചെയ്യൽ.
കൊച്ചി: വ്യാജ വിവാഹ ആരോപണം ഉയർത്തി മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാൻ പൊലീസ്. തിങ്കളാഴ്ച ഹാജരാകാൻ ആന്റോയ്ക്ക് നോട്ടീസ് നൽകിയിരിക്കുകയാണ്. കളമശ്ശേരി സ്റ്റേഷനിൽ ആണ് ചോദ്യം ചെയ്യൽ. റിപ്പോര്‍ട്ടര്‍ ചാനൽ ലേഖകനോടും ഹാജരാകാൻ നിര്‍ദേശിച്ചിട്ടുണ്ട്. രണ്ടാഴ്ച മുമ്പാണ് ഒരു പൊതുചടങ്ങിൽ സംസാരിക്കവേ ആന്‍റോ അഗസ്റ്റിൻ മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിലുളള ഗുരുതര പരാമര്‍ശം നടത്തിയത്.

