ദേശീയ സംസ്ഥാനപാതയുമായി അടുത്തുള്ള തിരക്ക് കുറഞ്ഞ മേഖലയെന്നും പഞ്ചായത്ത് ചൂണ്ടിക്കാണിക്കുന്നു. അതേ സമയം, മൃഗശാല മാറ്റത്തെ എതിർത്തും അനുകൂലിച്ചും വാദം ശക്തമായിക്കൊണ്ടിരിക്കുകയാണ്.

തിരുവനന്തപുരം: തിരുവനന്തപുരത്തെ മൃഗശാല ഇളമ്പ്രകോട് വനമേഖലയ്ക്ക് സമീപം സ്ഥാപിക്കണമെന്ന് ആവശ്യവുമായി മടവൂർ പഞ്ചായത്ത്. മൃഗശാല ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രമേയം പാസാക്കി. ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും വിവിധ മന്ത്രിമാർക്കും പഞ്ചായത്ത് കത്തും നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം നഗരത്തില്‍ നിന്ന് വനമേഖലയിലേക്ക് മൃഗശാല മാറ്റുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് നടപടി. മടവൂരിലെ രണ്ട്, മൂന്ന് പഞ്ചായത്തുകളിലായി വ്യാപിച്ച് കിടക്കുന്ന 424 ഏക്കർ വനമേഖലയില്‍ മൃഗശാല സ്ഥാപിക്കാമെന്നാണ് ആവശ്യം. വിനോദ സ‌‌‌ഞ്ചാര മേഖലയായ ജ‍ഡായു പാറയോട് ചേർന്ന സ്ഥലമാണെന്നും ദേശീയ സംസ്ഥാനപാതക്ക് സമീപമാണിതെന്നും പഞ്ചായത്ത് സർക്കാരിന് അറിയിച്ചിട്ടുണ്ട്.

YouTube video player