മുംബൈയിൽ വൻ തീപിടുത്തം; നാല് കിലോമീറ്റര്‍ വനപ്രദേശം കത്തിയമര്‍ന്നു

By Web TeamFirst Published Dec 4, 2018, 8:24 AM IST
Highlights

മുംബൈയുടെ വടക്ക് പടിഞ്ഞാറന്‍ പ്രദേശമായ ഗോരേഗാവിൽ വൻ തീപിടുത്തം. ഐടി പാര്‍ക്കിന് സമീപത്താണ് വനപ്രദേശം. നഗരത്തോട് ചേർന്നുള്ള ആരെയ് വനത്തിലാണ് തീ പടർന്നത്. നാല് കിലോമീറ്ററോളം തീ പടർന്നതായിട്ടാണ് വിവരം. 

മുംബൈ: മുംബൈയുടെ വടക്ക് പടിഞ്ഞാറന്‍ പ്രദേശമായ ഗോരേഗാവിൽ വൻ തീപിടുത്തം. ഐടി പാര്‍ക്കിന് സമീപത്താണ് വനപ്രദേശം. നഗരത്തോട് ചേർന്നുള്ള ആരെയ് വനത്തിലാണ് തീ പടർന്നത്. നാല് കിലോമീറ്ററോളം തീ പടർന്നതായിട്ടാണ് വിവരം. 

രാജീവ് ഗാന്ധി നാഷണൽ പാർക്കിനോട് ചേർന്നുള്ള പ്രദേശത്താണ് തീ പടർന്നത്. തിങ്കളാഴ്ച വൈകീട്ട് 6.21 ഓടെയാണ് തീ പടര്‍ന്ന് പിടിച്ചത്. വനത്തിനോട് ചേർന്നുള്ള ഹൗസിംഗ് സൊസെറ്റികൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. 

മുംബൈയിലെ പ്രധാനപ്പെട്ട റെസിഡൻഷ്യൽ പ്രദേശമാണിത്. ചുറ്റുപ്പാടുകളിലേക്ക് തീ പടരാതെയിരിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി അഗ്നിശമന സേന അറിയിച്ചു. ആളപായം ഉണ്ടായിട്ടില്ല. ഉണങ്ങിയ മരങ്ങള്‍ തീ പടര്‍ന്ന് പിടിക്കാന്‍ കാരണമായി. വനത്തിന്‍റെ ഭൂരിഭാഗവും കത്തിയമര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 

click me!