വരയില്‍ വ്യത്യസ്‍തത തീര്‍ത്ത് ഷിജോ

Oct 24, 2018, 11:24 AM IST

രണ്ടാം വയസ്സില്‍ പോളിയോ ബാധിച്ച് കാലുകള്‍ തളര്‍ന്ന യുവാവിന്റെ ചിത്ര പ്രദര്‍ശനം ശ്രദ്ധേയമാകുകയാണ്. ഒരു ഗ്രാമം ടൌണ്‍ഷിപ്പായി മാറുമ്പോഴുള്ള മാറ്റം പകര്‍ത്തിയിരിക്കുകയാമ് ഷിജോ ജേക്കബ് എന്ന കലാകാരൻ.

ഷോപ്പിംഗ് മാള്‍, വീടുകള്‍, ഫ്ലാറ്റുകള്‍.. നഗരം മെല്ലെമെല്ലെ രൂപപ്പെട്ടുവരുന്നതിന്റെ നേര്‍രേഖയാണ് ഷിജോയുടെ ചിത്രങ്ങള്‍. എഞ്ചിനിയര്‍ വരക്കുന്ന പ്ലാനിലേക്ക് കലാകാരന്റെ ഭാവന കൂടി ചേരുമ്പോള്‍ അത് മികച്ച കലാസൃഷ്‍ടിയായി മാറുന്നു. ഒപ്പം നഗരം വളരുമ്പോള്‍ കുടിയൊഴിക്കപ്പെടുന്ന പ്രക്രിയയും കാണാം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ വരച്ച 54 ചിത്രങ്ങളാണ് തൃശൂര്‍ ലളിത കലാ അക്കാദമിയില്‍ നടക്കുന്ന പ്രദര്‍ശനത്തിലുള്ളത്.

ഒരു ഷോപ്പിംഗ് മാള്‍ ഉയര്‍ന്നുവരുന്നതിന്റെയും ശേഷമുള്ള അവസ്ഥയുടെയും ഇൻസ്റ്റുലേഷനും പ്രദര്‍ശനത്തിലുണ്ട്.