കാലവര്‍ഷക്കെടുതി രൂക്ഷം; സൈന്യത്തിന്‍റെ സഹായം തേടി സര്‍ക്കാര്‍

By Web TeamFirst Published Aug 9, 2018, 1:23 PM IST
Highlights

24 മണിക്കൂറിനിടെ സംസ്ഥാനത്ത് പെയ്ത കനത്ത മഴയില്‍ വെളളപ്പൊക്കവും ഉരുള്‍പൊട്ടലും രൂക്ഷമാവുകയും ഡാമുകള്‍ പരമാവധി സംഭരണ ശേഷിയില്‍ എത്തുകയും ചെയ്ത സാഹചര്യത്തില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സൈന്യത്തിന്‍റെ സഹായം തേടാന്‍ തീരുമാനിച്ചത്

തിരുവനന്തപുരം :  കാലവര്‍ഷക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ സൈന്യത്തിന്‍റെ സഹായം തേടി സര്‍ക്കാര്‍. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കുടുങ്ങിയവരെ ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം ഒഴിപ്പിക്കും. ഡാമുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ നെഹ്റു ട്രോഫി വളളം കളി മാറ്റിവച്ചതായി മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 20 പേര്‍ മരിച്ചതായാണ് സര്‍ക്കാര്‍ കണക്ക്. 

24 മണിക്കൂറിനിടെ സംസ്ഥാനത്ത് പെയ്ത കനത്ത മഴയില്‍ വെളളപ്പൊക്കവും ഉരുള്‍പൊട്ടലും രൂക്ഷമാവുകയും ഡാമുകള്‍ പരമാവധി സംഭരണ ശേഷിയില്‍ എത്തുകയും ചെയ്ത സാഹചര്യത്തില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സൈന്യത്തിന്‍റെ സഹായം തേടാന്‍ തീരുമാനിച്ചത്. ദേശീയ ദുരന്ത നിവാരണ സേനയുടെ മൂന്ന് യൂണിറ്റുകള്‍ കോഴിക്കോട്, ആലപ്പുഴ, എറണാകുളം ജില്ലകളിലെത്തി. ആറു സംഘങ്ങളെ കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. ദുരന്ത നിവാരണ ഉപകരണങ്ങള്‍ ബാംഗ്ളൂരില്‍ നിന്ന് വ്യോമമാര്‍ഗ്ഗം എത്തിക്കും. 

കര്‍ക്കിട വാവുബലി ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. റവന്യൂ ഓഫീസുകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറന്നു തന്നെ ഇരിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
 

click me!