വിശ്വാസങ്ങളെ മുറുകെപിടിച്ച ജയലളിത

By Web DeskFirst Published Dec 6, 2016, 1:00 AM IST
Highlights

ചെന്നൈ: കടുത്ത വിശ്വാസിയായിരുന്നു ജയലളിത എന്ന് തെളിയിക്കുന്നതാണ് അവർ  ജ്യോതിഷികളുമായി പുലർത്തിയിരുന്ന അടുത്ത ബന്ധം. പല നിർണ്ണായക തീരുമാനങ്ങൾക്ക് മുമ്പും മുഹൂർത്തം നോക്കുന്ന സ്വഭാവവും ജയലളിതക്ക് ഉണ്ടായിരുന്നു. കേരളത്തിലെ ക്ഷേത്രങ്ങൾ ജയ പതിവായി സന്ദർശിക്കുമായിരുന്നു.

ജയലളിത അനുവദിച്ചിട്ടുള്ള വിരലിലെണ്ണാവുന്ന ടെലിവിഷൻ അഭിമുഖങ്ങളിൽ ഒന്നാണ് ഇത്. കരൺ താപ്പർ ബിബിസിക്ക് വേണ്ടി ചോദിച്ച ചോദ്യങ്ങളെ ലാഘവത്തോടെ നേരിടുമ്പോഴും അന്ധവിശ്വാസത്തെ കുറിച്ചുള്ള ചോദ്യങ്ങളിൽനിന്ന് ജയലളിത ഒഴിഞ്ഞുമാറുന്നു. അന്ധവിശ്വാസങ്ങളില്ല എന്ന് പറയുമ്പോഴും തന്റെ പേരിൽ വരുത്തിയമാറ്റത്തിന്റെ കാരണം ജയ വ്യക്തമാക്കുന്നില്ല. JAYALALITHA എന്ന ജയലളിത 2001ലാണ് പേരിൽ  അവസാനം ഒരു A കൂടി ചേർത്തത്.

ന്യൂമറോളജിസ്റ്റുകളുടെ നിർദ്ദേശം പ്രകാരമായിരുന്നു ഈ മാറ്റം. നിരവധി അഴിമതി കേസുകളിൽപ്പെട്ട് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലിരിക്കുമ്പോഴായിരുന്നു ഈ മാറ്റം. പിന്നീട് സുപ്രീം കോടതിയും കേസുകളിൽ കുറ്റവിമുക്ത ആക്കിയതോടെ 2003ൽ അവർ വീണ്ടും മുഖ്യമന്ത്രി ആകുകയും ചെയ്തു. ജയലളിതയുടം വിശ്വാസങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും ആധാരം അവർ ചെറുപ്പകാലത്ത് നേരിടേണ്ടിവന്ന ജീവിതാനുഭവങ്ങളാണെന്ന് അവരോട് അടുപ്പമുള്ളവർ പറയും.

ജീവിതത്തിൽ ഉറച്ചു വിശ്വാസിക്കാവുന്നത് അവനവനെ മാത്രമെന്ന് വിശ്വസിച്ചിരുന്ന ജയലളിത തീരുമാനങ്ങൾ എടുക്കുമ്പോൾ ജ്യോതിഷത്തെയും മുഹൂർത്തങ്ങളെയും ആശ്രയിച്ചു. കേരളത്തിലെ പല ക്ഷേത്രങ്ങളിലും ജയലളിത ഉറച്ചുവിശ്വസിച്ചിരുന്നു. 2001ൽതന്നെയാണ് കേസുകളുടെ ഒഴിയാബാധയിൽനിന്ന് രക്ഷതേടി പരപ്പനങ്ങാടി ഉണ്ണികൃഷ്ണൻ എന്ന ജ്യോതിഷന്റെ നിർദ്ദേശപ്രകാരം ജയലളിത ആലത്തിയൂരിലെ ഹനുമാൻ കാവിലെത്തിയത്.

ഉദ്ധിഷ്ടകാര്യത്തിന് തന്നെയാണ് ജയലളിത ഗുരുവായൂർ നടക്കൽ ആനയെ സമർപ്പിച്ചതും. പിന്നീട് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലും ജ്യോതിഷ പ്രവചനങ്ങൾ ജയ മുഖവിലക്ക് എടുക്കുക തന്നെ ചെയ്തു. നാമ നിർദ്ദേശപത്രിക സമർപ്പിക്കുന്നതിൽ തുടങ്ങി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന തിൽ വരെ ജ്യോതിഷത്തിലുള്ള വിശ്വാസം ജയ എന്നും സൂക്ഷിച്ചു. ആലൂർ ഉണ്ണിപ്പണിക്കരുടെ നിർദ്ദേശങ്ങളായിരുന്നു ഈ തെരഞ്ഞെടുപ്പിൽ ജയലളിതയുടെ വിശ്വാസമായത്.

 

click me!