വിവാഹേതര ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമോ ! നിർണായക വിധി നാളെ

By Web TeamFirst Published Sep 26, 2018, 8:10 PM IST
Highlights

വിവാഹേതര ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമാക്കുന്ന ഐ.പി.സി 497-ാം വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിൽ നാളെ സുപ്രീംകോടതി ഭരണഘടന ബെഞ്ച് വിധി പറയും. 

ദില്ലി: വിവാഹേതര ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമാക്കുന്ന ഐ.പി.സി 497-ാം വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിൽ നാളെ സുപ്രീംകോടതി ഭരണഘടന ബെഞ്ച് വിധി പറയും. വിവാഹേതര ലൈംഗിക ബന്ധത്തിലെ 497 –ാം വകുപ്പ് പ്രകാരം പുരുഷന്മാര്‍ക്കെതിരെ കേസെടുക്കാൻ മാത്രമെ സാധിക്കു. ഉഭയ സമ്മതത്തോടെ ഒരാൾ മറ്റൊരാളുടെ ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെട്ടാൽ എന്തിന് ജയിലിൽ പോകണം എന്നായിരുന്നു ഹര്‍ജിക്കാര്ന‍റെ വാദം. 

എന്നാല്‍, 497 വകുപ്പ് റദ്ദാക്കരുതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഈ വകുപ്പ് റദ്ദാക്കിയാൽ വിവാഹം എന്ന സമ്പ്രദായം തന്നെ തകരുമെന്നും കേന്ദ്ര സര്‍ക്കാര്‍ വാദിച്ചിരുന്നു. നാളെ രാവിലെ പത്തര മാണിക്കാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ച് കേസിൽ വിധി പറയുക.
 

click me!