ബിജെപി ആസ്ഥാനത്ത് അമിത്ഷാ ഉയര്‍ത്തിയ ദേശീയ പതാക താഴെ വീണു; വീഡിയോ വൈറല്‍

By Web TeamFirst Published Aug 15, 2018, 1:51 PM IST
Highlights

അമിത് ഷാ ഉയർത്തിയ ദേശീയ പതാക താഴെ വീണു. രാജ്യത്തിന്‍റെ സ്വാതന്ത്രദിനത്തോടമുബന്ധിച്ച് ബിജെപി ആസ്ഥാനത്ത് അമിത് ഷാ ദേശീയ പതാക ഉയർത്തുമ്പോഴായിരുന്നു സംഭവം. ദേശീയ ചാനലായ ഡിഡി ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്ത വീഡിയോയില്‍ ദൃശ്യങ്ങള്‍ വ്യക്തമാണ്. 

ദില്ലി: അമിത് ഷാ ഉയർത്തിയ ദേശീയ പതാക താഴെ വീണു. രാജ്യത്തിന്‍റെ സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ബിജെപി ആസ്ഥാനത്ത് അമിത് ഷാ ദേശീയ പതാക ഉയർത്തുമ്പോഴായിരുന്നു സംഭവം. ദേശീയ ചാനലായ ഡിഡി ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്ത വീഡിയോയില്‍ ദൃശ്യങ്ങള്‍ വ്യക്തമാണ്. ഈ ദൃശ്യങ്ങള്‍ ഇതിനോടകം വൈറലായി.

जो देश का झंडा नहीं संभाल सकते, वो देश क्या संभालेंगे?

50 साल से ज्यादा देश के तिरंगे का तिरस्कार करने वालों ने अगर ये नहीं किया होता तो शायद आज तिरंगे का ऐसा अपमान न होता।

दूसरों को देशभक्ति का सर्टिफिकेट देने वालों को राष्ट्रगान का तौर-तरीका तक पता नहीं। pic.twitter.com/FmiEI5B7D7

— Congress (@INCIndia)

അമിത് ഷാ ഉയര്‍ത്തിയ ദേശീയ പതാക മുകളിലെത്തിയ ശേഷം തിരിച്ച് താഴെക്ക് പതിക്കുന്നത് ദൃശ്യത്തില്‍ വ്യക്തമാണ്. താഴെ വീണ പതാക വീണ്ടും ഉയര്‍ത്തിയ ശേഷമാണ് അമിത് ഷാ പ്രവര്‍ത്തകരില്‍ നിന്ന് സല്യൂട്ട് സ്വീകരിച്ചത്. ഈ സമയത്ത്  ' ദുരന്തം ' എന്ന് ആരോ പറയുന്നത് ദൂരദർശന്‍റെ വീഡിയോയില്‍ കേള്‍ക്കാം. 

രാജ്യത്തിന്‍റെ പതാക കൈകാര്യം ചെയ്യാനറിയാത്തവർ ഏങ്ങനെ രാജ്യം കൈകാര്യം ചെയ്യുമെന്ന് ചോദിച്ച് കോണ്‍ഗ്രസ് അമിത് ഷായ്ക്കെതിരെയുള്ള ആയുധമായി ഇപ്പോള്‍ തന്നെ വീഡിയോയെ ഏറ്റെടുത്തുകഴിഞ്ഞു. 


 

click me!