34 തടവുകാരെ വിട്ടയക്കാനുള്ള മന്ത്രിസഭ തീരുമാനം അനിശ്ചതത്വത്തില്‍

Oct 23, 2018, 11:07 AM IST

ഗാന്ധിജയന്തിയോടനുബന്ധിച്ച് എല്ലാവര്‍ഷവും തടവുകാര്‍ക്ക് ഇളവ് നല്‍കി വിട്ടയക്കാറുള്ള പദ്ധതി ഈ വര്‍ഷം ഏറെ വൈകുമെന്ന് സൂചന.  20 ദിവസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാറിന് വിട്ടയക്കാനുള്ള തടവുകാരുടെ ലിസ്റ്റ് ഇതുവരെ പൂര്‍ത്തിയാക്കാനായിട്ടില്ല. നേരത്തെ നല്‍കിയ സർ‍ക്കാർ ശുപാർശ ഗവർണർ മടക്കിയതിനാൽ ആവശ്യമായ നടപടികള്‍ ആദ്യം മുതൽ തുടങ്ങേണ്ടിതായി വരുമെന്നതാണ് കാരണം.