'നല്ലോണം കഴിച്ചോ...'; വളർത്തുനായക്ക് ഭക്ഷണം വാരിനൽകി കുട്ടിക്കുറുമ്പി, യഥാർത്ഥ സ്നേഹമെന്ന് സൈബർ ലോകം

Published : Jun 27, 2020, 06:21 PM ISTUpdated : Jun 27, 2020, 07:01 PM IST
'നല്ലോണം കഴിച്ചോ...'; വളർത്തുനായക്ക് ഭക്ഷണം വാരിനൽകി കുട്ടിക്കുറുമ്പി, യഥാർത്ഥ സ്നേഹമെന്ന് സൈബർ ലോകം

Synopsis

വളരെ അനുസരണയോടെ ഭക്ഷണം വാങ്ങിക്കഴിക്കുന്ന നായയേയും വീഡിയോയിൽ കാണാൻ സാധിക്കും.  

മൂഹമാധ്യമങ്ങൾ വ്യാപകമായതോടെ കൗതുകകരവും രസകരവുമായ നിരവധി വീഡിയോകളാണ് ദിനം പ്രതി പ്രത്യക്ഷപ്പെടുന്നത്. മനുഷ്യർ മാത്രമല്ല ചിലപ്പോൾ പക്ഷി മൃ​ഗാദികളും ശ്രദ്ധപിടിച്ചു പറ്റാറുണ്ട്. അത്തരത്തിൽ ഒരു കുട്ടിക്കുമ്പിയുടെയും നായയുടെയും വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

പ്രിയപ്പെട്ട തന്റെ നായക്ക് സ്വന്തം കൈ കൊണ്ട് ഭക്ഷണം വാരി നൽകുകയാണ് ഈ കൊച്ചുമിടുക്കി. ഒരു കൊച്ചുകുട്ടിക്കെന്ന പോലെ കാര്യങ്ങൾ പറഞ്ഞുപറഞ്ഞാണ് ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട നായക്ക് കുഞ്ഞ് ആഹാരം കൊടുക്കുന്നത്. വളരെ അനുസരണയോടെ ഭക്ഷണം വാങ്ങിക്കഴിക്കുന്ന നായയേയും വീഡിയോയിൽ കാണാൻ സാധിക്കും.

'സ്ട്രീറ്റ് ഡോ​ഗ്സ് ഓഫ് ബോംബൈ' എന്ന ഇൻസ്റ്റാ​ഗ്രാം പേജിലാണ് ഈ ഹൃദയഹാരിയായ വീഡിയോ പങ്കുവച്ചിരിക്കുന്നത്. എന്തായാലും വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കുഞ്ഞിനെ അഭിനന്ദിച്ചികൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. 'യഥാർത്ഥ സ്നേഹം' എന്നാണ് ഭൂരിഭാ​ഗം പേരുടെയും കമൻഡുകൾ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജീവനേക്കാൾ വിലകൊടുത്ത മറ്റൊന്ന്, നെഞ്ചിൽ തീയെരിഞ്ഞു, പ്രളയജലത്തിൽ മാതാപിതാക്കളെ തേടി ഒരു ടയര്‍ ട്യൂബിൽ യുവാവ് നീന്തിയത് 3 മണിക്കൂര്‍
ലക്ഷങ്ങൾ വരുമാനമുള്ള മെറ്റയിലെ ജോലി ഉപേക്ഷിച്ചു, 18 വർഷത്തെ യുഎസ് ജീവിതം മതിയാക്കി ഇന്ത്യയിലേക്ക്; കാരണം പറയുന്ന എൻജിനീയറുടെ കുറിപ്പ് വൈറൽ