നെടുമ്പാശേരി വിമാനത്താവളം അടച്ചു, ടിക്കറ്റ് എടുത്ത യാത്രക്കാർ ചെയ്യേണ്ടത്

By Web TeamFirst Published Aug 15, 2018, 1:46 PM IST
Highlights

മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രകള്‍ക്ക് എന്ത് സംഭവിക്കുമെന്ന വിശദീകരണങ്ങളുമായി കണ്‍ട്രോള്‍ റൂം നമ്പറുകള്‍ തുറന്നെങ്കിലും സംശയ നിവാരണത്തിനായി വിളിക്കുന്ന യാത്രക്കാരുടെ എണ്ണം കൈകാര്യം ചെയ്യാവുന്നതിലും അപ്പുറമാണെന്നാണ് സിയാല്‍ വിശദമാക്കുന്നത്. പലപ്പോഴും നമ്പര്‍ കണക്ട് ആവാത്ത അവസ്ഥയിലാണുള്ളത്. 

കൊച്ചി: റണ്‍വേയില്‍ അടക്കം വെള്ള കയറിതിന് പിന്നാലെ ശനിയാഴ്ച വരെ നെടുമ്പാശേരി വിമാനത്താവളം അടച്ചു. ശനിയാഴ്ച വരെ കൊച്ചിയില്‍ നിന്ന് ടേക്ക് ഓഫ് ആകേണ്ട വിമാനങ്ങള്‍ റദ്ദ് ചെയ്തി. മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രകള്‍ക്ക് എന്ത് സംഭവിക്കുമെന്ന വിശദീകരണങ്ങളുമായി കണ്‍ട്രോള്‍ റൂം നമ്പറുകള്‍ തുറന്നെങ്കിലും സംശയ നിവാരണത്തിനായി വിളിക്കുന്ന യാത്രക്കാരുടെ എണ്ണം കൈകാര്യം ചെയ്യാവുന്നതിലും അപ്പുറമാണെന്നാണ് സിയാല്‍ വിശദമാക്കുന്നത്. പലപ്പോഴും നമ്പര്‍ കണക്ട് ആവാത്ത അവസ്ഥയിലാണുള്ളത്. ഇത്തരം സാഹചര്യത്തില്‍ ഈ ദിവസങ്ങളില്‍ യാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്.

ക്യാന്‍സല്‍ ആക്കിയ വിമാനത്തിന്റെ ടിക്കറ്റുകള്‍ക്ക് മുഴുവന്‍ തുകയും റീഫണ്ട് ചെയ്യുമെന്ന് വിശദമാക്കിയ എയര്‍ ഇന്ത്യ ഏതാനും സര്‍വ്വീസുകള്‍ തിരുവനന്തപുരത്ത് നിന്ന് ടേക്ക് ഓഫ് ചെയ്യുമെന്ന് വിശദമാക്കിയിട്ടുണ്ട്. നെടുമ്പാശ്ശേരിയില്‍ നിന്നുള്ള എയര്‍ ഇന്ത്യാ എക്‌സ് പ്രസ് വിമാനങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.  വെള്ളം കയറിയതിനെത്തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ നിന്നുള്ള ചില സര്‍വീസുകള്‍ റദ്ദാക്കിയിട്ടുമുണ്ട്. . കൊച്ചി-മസ്‌ക്കറ്റ്-കൊച്ചി, കൊച്ചി-ദുബായി-കൊച്ചി സര്‍വീസുകളാണ്  റദ്ദാക്കിയത്. 

ഇതിന് പുറമെ, കൊച്ചിയില്‍ നിന്ന് അബുദാബിയിലേക്ക് സര്‍വീസ് നടത്തേണ്ടിയിരുന്ന ഐഎക്സ് 419 വിമാനം തിരുവനന്തപുരത്ത് നിന്നായിരിക്കും ടേക്ക് ഓഫ് ചെയ്യുക. അബുദാബിയില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തേണ്ടിയിരുന്ന ഐഎക്സ് 452 വിമാനം കോയമ്പത്തൂര്‍ വിമാനത്താവളത്തിലായിരിക്കും ഇറക്കുക. ദോഹയില്‍ നിന്ന് നെടുമ്പാശ്ശേരിയില്‍ എത്തേണ്ടിയിരുന്ന ഐഎക്‌സ്-476 വിമാനം തിരുവനന്തപുരത്തും. അബുദാബിയില്‍ നിന്നും കൊച്ചിയില്‍ എത്തേണ്ടിയിരുന്ന ഐഎക്‌സ് 452 വിമാനം കോഴിക്കോട് വിമാനത്താവളത്തിലുമായിരിക്കും ഇറക്കുകയെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വ്യക്തമാക്കി. 

മറ്റ് എയര്‍ലൈനുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളവര്‍ അതാത് എയര്‍ ലൈനുമായി ബന്ധപ്പെട്ടാല്‍ റീ ഷെഡ്യൂള്‍ വിവരങ്ങളും ടിക്കറ്റ് റീ ഫണ്ട് സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ ലഭ്യമാകുന്നതാണ്. 


ഇന്‍ഡിഗോ: 0124 6173838/9910383838


എയര്‍ ഇന്ത്യ: 1800 180 1407 


ജെറ്റ് എയര്‍വേസ്: 080 3924 3333


സ്പൈസ് ജെറ്റ് : 096540 03333

നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചതിനാൽ നെടുമ്പാശ്ശേരിയിൽ നിന്നും പോകുന്ന എല്ലാ വിമാനങ്ങളും തിരുവനന്തപുരത്ത് നിന്നായിരിക്കും പുറപ്പെടുക എന്ന് എയർപോർട്ട് അധികൃതർ അറിയിച്ച സാഹചര്യത്തിൽ വിമാന യാത്രക്കാരുടെ സൗകര്യാർത്ഥം കെഎസ്ആർടിസി തിരുവനന്തപുരത്തു നെടുമ്പാശ്ശേരി എയർപോർട്ടിലേക്കും തിരിച്ചുമുള്ള സ്പെഷ്യൽ സർവീസുകൾ ആരംഭിച്ചു. തിരുവനന്തപുരം, നെടുമ്പാശ്ശേരി എന്ന എന്നീ എയർപോർട്ട് അധികൃതരും തിരുവനന്തപുരം, എറണാകുളം എന്നീ കെഎസ്ആർടിസി മേഖലാ അധികൃതരും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചാണ് സർവീസുകൾ ക്രമീകരിച്ച് അയയ്ക്കുന്നത്. 

എയർപോർട്ട് പ്രവർത്തനങ്ങൾ സാധാരണനിലയിൽ ആകുന്നതുവരെ ഈ സർവീസുകൾ തുടരുന്നതാണെന്നും ആവശ്യമെങ്കിൽ അധിക സർവീസുകൾ അയയ്ക്കുമെന്നും കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ടോമിൻ ജെ. തച്ചങ്കരി ഐപിഎസ് പറഞ്ഞു. തൽസംബന്ധമായി ബന്ധപ്പെട്ട മേഖല എക്സിക്യൂട്ടീവ് ഡയറക്ടർമാർക്കും ഡിസ്ട്രിക്ട് ട്രാൻസ്പോർട്ട് ഓഫീസർമാർക്കും യൂണിറ്റ് ഓഫീസർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

click me!