ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസിക്ക് പാമ്പുകടിയേറ്റു

By Web DeskFirst Published Jul 24, 2018, 9:40 PM IST
Highlights
  • ദുരിതാശ്വാസ ക്യാമ്പിലേക്ക് കുടിവെള്ളം ശേഖരിക്കാന്‍ പോയ യുവതിക്കാണ് പാമ്പുകടിയേറ്റത്

മാന്നാര്‍: ആലപ്പുഴയില്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് കുടിവെള്ളം ശേഖരിക്കാന്‍ പോയ യുവതിക്ക് പാമ്പുകടിയേറ്റു. വള്ളക്കാലി അങ്കമാലി എസ്.സി. കോളനിയിലെ വിബിന്റെ ഭാര്യ സൂര്യ (23)ക്കാണ് പാമ്പുകടിയേറ്റത്.

ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്ന തെക്കേവള്ളക്കാലില്‍ ജോര്‍ജിന്റെ വീട്ടില്‍നിന്ന് സമീപത്തുള്ള വീട്ടില്‍ കുടിവെള്ളം ശേഖരിക്കാന്‍ പോകുമ്പോഴാണ് അപകടം. കിണറിന്റെ സമീപത്തുണ്ടായിരുന്ന ശംഖുവരയന്‍ പാമ്പാണ് കടിച്ചത്. പാമ്പിനെ പിടികൂടിയ നാട്ടുകാര്‍ പാമ്പുമായാണ് യുവതിയെ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നൂറോളം പേരാണ് ഈ ക്യാമ്പില്‍ താമസിക്കുന്നത്.

click me!