ഭൂമിയുടെ ഭ്രമണപഥത്തില്‍ അജ്ഞാതവസ്തു, നിരന്തരം വീക്ഷിച്ച് ശാസ്ത്രലോകം.!

By Web TeamFirst Published Sep 25, 2020, 8:29 AM IST
Highlights

ബഹിരാകാശ പേടകം തകര്‍ന്നു, ചോഡാസ് പറഞ്ഞു. ചന്ദ്രനിലൂടെ കടന്നുപോയ ബഹിരാകാശ പേടകത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിച്ച സെന്റോര്‍ റോക്കറ്റ് സൂര്യന്റെ ഭ്രമണപഥത്തിലേക്ക് പോയി, ഇത് വീണ്ടും കണ്ടില്ല, ഒരു പക്ഷേ അതാവാനാണ് സാധ്യത, ചോഡാസ് സംശയിക്കുന്നു.

ഭൂമിയുടെ ഭ്രമണപഥത്തില്‍ ഒരു വസ്തുചുറ്റിക്കറങ്ങുന്നതായി ശാസ്ത്രജ്ഞര്‍. ഇത് എന്താണെന്നു കൃത്യമായി വ്യക്തമല്ലെങ്കിലും അതിനെ നിരന്തരം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭ്രമണപഥത്തില്‍ പ്രവേശിച്ച് 27,000 മൈല്‍ അകലെയായി ഉപഗ്രഹമായ ചന്ദ്രനെ പോലെ ഇതു ചുറ്റി സഞ്ചരിക്കുന്നു. ഭൂമിയെ ചുറ്റുന്ന ചില ഛിന്നഗ്രഹങ്ങളേക്കാള്‍, ഇത് യഥാര്‍ത്ഥത്തില്‍ നമ്മുടെ ഗ്രഹത്തിലേക്ക് തിരിച്ചുവരുന്ന ഏതെങ്കിലും ചില പഴയ ബഹിരാകാശ അവശിഷ്ടമായിരിക്കാമെന്നും ശാസ്ത്രജ്ഞര്‍ ഊഹിക്കുന്നു.

നാസയുടെ സെന്റര്‍ ഫോര്‍ നിയര്‍ എര്‍ത്ത് ഒബ്ജക്റ്റ് സ്റ്റഡീസിന്റെ ഡയറക്ടര്‍ ഡോ. പോള്‍ ചോഡാസ് വിശ്വസിക്കുന്നത്, ആസ്റ്ററോയിഡ് 2020 എസ്ഒ എന്ന് പേരിട്ടിരിക്കുന്ന ഈ വസ്തു 1960 കളില്‍ നിന്നുള്ള ഒരു പഴയ ബൂസ്റ്റര്‍ റോക്കറ്റായിരിക്കാമെന്നാണ്. 'പുതുതായി കണ്ടെത്തിയ ഈ വസ്തു 2020 എസ്ഒ ഒരു പഴയ റോക്കറ്റ് ബൂസ്റ്ററാണെന്ന് ഞാന്‍ സംശയിക്കുന്നു. ചന്ദ്ര ദൗത്യത്തില്‍ നിന്ന് വേര്‍പെട്ട ഒരു റോക്കറ്റ് അതിന്റെ പ്രാഥമികഘട്ടത്തില്‍ ചന്ദ്രന്റ ഭ്രമണപഥത്തിലൂടെ കടന്നുപോകുകയും സൂര്യന്റെ ഭ്രമണപഥത്തിലേക്ക് രക്ഷപ്പെടുകയും ചെയ്താല്‍ അത് കൃത്യമായി ഇങ്ങനെ ഭൂമിയെ പിന്തുടരും. ഒരു ഛിന്നഗ്രഹം ഇതുപോലുള്ള ഒരു ഭ്രമണപഥത്തിലേക്ക് പരിണമിക്കാന്‍ സാധ്യതയില്ല, പക്ഷേ അസാധ്യമല്ല.'

അറിയപ്പെടുന്ന ഏതെങ്കിലും ചാന്ദ്ര ദൗത്യവുമായി ബന്ധിപ്പിക്കുന്നതിനായി സമയാസമയങ്ങളില്‍ ഛിന്നഗ്രഹത്തിന്റെ ചലനം വിശകലനം ചെയ്ത ചോഡാസ്, 1966 ന്റെ അവസാനത്തില്‍ ഭൂമിയുടെ സമീപത്തായിരുന്നു ഇതിന്റെ സ്ഥാനമെന്നു കണ്ടെത്തി. 1966 സെപ്റ്റംബര്‍ 20 ന് സര്‍വേയര്‍ 2 വിക്ഷേപിച്ചതുമായി ബന്ധപ്പെട്ടിരിക്കാനാണ് സാധ്യതയെന്ന് അദ്ദേഹം പറഞ്ഞു. ചന്ദ്രനില്‍ മൃദുവായ ലാന്‍ഡിംഗ് നടത്താനാണ് ആ ദൗത്യം രൂപകല്‍പ്പന ചെയ്തതെങ്കിലും അതൊരു പരാജയമായിരുന്നു. 
ബഹിരാകാശ പേടകം തകര്‍ന്നു, ചോഡാസ് പറഞ്ഞു. ചന്ദ്രനിലൂടെ കടന്നുപോയ ബഹിരാകാശ പേടകത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിച്ച സെന്റോര്‍ റോക്കറ്റ് സൂര്യന്റെ ഭ്രമണപഥത്തിലേക്ക് പോയി, ഇത് വീണ്ടും കണ്ടില്ല, ഒരു പക്ഷേ അതാവാനാണ് സാധ്യത, ചോഡാസ് സംശയിക്കുന്നു. നവംബര്‍ അവസാനത്തോടെ ഈ വസ്തു ഭൂമിയുടെ ചുറ്റുമുള്ള ഒരു ഭ്രമണപഥത്തില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്, ഇത് ഒരു ഛിന്നഗ്രഹമാണെങ്കില്‍ അതിനെ ഒരു ചെറിയ ചന്ദ്രനായി കണക്കാക്കും. എന്നാല്‍, ചോഡാസ് സംശയിക്കുന്നതുപോലെ ഇത് ഒരു ബൂസ്റ്റര്‍ റോക്കറ്റാണെങ്കില്‍, അത് ബഹിരാകാശത്ത് പൊങ്ങിക്കിടക്കുന്ന മറ്റൊരു ബഹിരാകാശ അവശിഷ്ടമായിരിക്കും.

'ഒരു മാസത്തിനുള്ളില്‍ 2020 എസ്ഒ ശരിക്കും ഒരു റോക്കറ്റ് ബോഡിയാണോ അല്ലയോ എന്നതിന്റെ ഒരു സൂചന നമുക്ക് ലഭിക്കും, കാരണം സൂര്യപ്രകാശത്തിന്റെ മര്‍ദ്ദം ഈ വസ്തുവിന്റെ ചലനത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് കണ്ടെത്താന്‍ ഞങ്ങള്‍ക്ക് കഴിയണം: ഇത് ശരിക്കും ഒരു റോക്കറ്റാണെങ്കില്‍ ഇതിന്റെ പ്രതലത്തിന് ഒരു ഛിന്നഗ്രഹത്തേക്കാള്‍ സാന്ദ്രത കുറവായിരിക്കും, സൂര്യപ്രകാശം മൂലമുണ്ടാകുന്ന നേരിയ മര്‍ദ്ദം അതിന്റെ ചലനത്തിന് ആവശ്യമായ മാറ്റം വരുത്തും, അത് ട്രാക്കിംഗ് ഡാറ്റയില്‍ നമുക്ക് കണ്ടെത്താനാകും, ''ചോഡാസ് പറഞ്ഞു.

ദീര്‍ഘനാളായി നഷ്ടപ്പെട്ട റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ഭൂമിയെ ചുറ്റുന്ന ഭ്രമണപഥത്തില്‍ നിന്നും പിടിച്ചെടുക്കുന്നത് വളരെ അപൂര്‍വമാണ്, മാത്രമല്ല ഇത് ഒരു റോക്കറ്റ് അവശിഷ്ടമാണെങ്കില്‍ ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് പിടിച്ചെടുക്കുന്നതിന്റെ രണ്ടാമത്തെ സംഭവമായിരിക്കും ഇത്. മുന്‍പ്, അപ്പോളോ 12 ല്‍ നിന്നുള്ള അവശിഷ്ടം 2002 ല്‍ മാത്രമാണ് ഇത് സംഭവിച്ചത്, ചോഡാസ് പറഞ്ഞു. 

click me!