ചന്ദ്രയാൻ - 2 ആദ്യഘട്ടം വിജയകരം, കൃത്യസമയത്ത് ഭ്രമണപഥത്തിൽ, അഭിമാനത്തോടെ രാജ്യം

ജിഎസ്എൽവി മാ‍ർക് 3 എം 1 റോക്കറ്റ് വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗൺ ഇന്നലെ വൈകിട്ട് 2.43-ന് ആണ് തുടങ്ങിയത്. 20 മണിക്കൂർ പിന്നിട്ട് വൻ നേട്ടത്തിലേക്ക് ഇന്ത്യ കുതിച്ചുയരുന്നു. 

3:15 PM

ഇത് അഭിമാനനിമിഷമെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്

The historic launch of #Chandrayaan2 from Sriharikota is a proud moment for all Indians. Congratulations to our scientists and engineers for furthering India's indigenous space programme. May @ISRO continue to master new technologies, and continue to conquer new frontiers. - രാഷ്ട്രപതി കുറിച്ചു.

3:10 PM

ശാസ്ത്രജ്ഞർക്ക് അഭിനന്ദനപ്രവാഹം, അപൂർവ നിമിഷമെന്ന് മോദി

ശാസ്ത്രജ്ഞർക്ക് അഭിനന്ദന പ്രവാഹവുമായി പ്രധാനമന്ത്രിയും രാഷ്ട്രപതിയും.

Special moments that will be etched in the annals of our glorious history! 

The launch of #Chandrayaan2 illustrates the prowess of our scientists and the determination of 130 crore Indians to scale new frontiers of science. 

Every Indian is immensely proud today! 

- മോദി കുറിച്ചു.

3:04 PM

'തിരിച്ചടികളിലും തളരാതെ കരുത്തോടെ തിരിച്ചുവന്നു', അഭിമാനനിമിഷമെന്ന് കെ ശിവൻ

ദൗത്യം വിജയകരമെന്ന് ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ. എല്ലാ തിരിച്ചടികളിലും തളരാതെ കരുത്തോടെ തിരിച്ചുവന്ന ടീമിനെ അഭിനന്ദിക്കുന്നതായും കെ ശിവൻ. 

3:02 PM

ഭൂമിയിലേക്ക് ആദ്യ സിഗ്നലുകൾ കിട്ടിത്തുടങ്ങി

ഭൂമിയിലേക്ക് ചന്ദ്രയാൻ 2 പേടകത്തിലേക്ക് ആദ്യ സിഗ്നലുകൾ കിട്ടിത്തുടങ്ങി. ഇത് കിട്ടിയെന്ന് സ്ഥിരീകരിച്ചതോടെ, ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ മാധ്യമങ്ങളെ കാണാൻ പോഡിയത്തിലേക്ക്. 

3:00 PM

പരസ്പരം സന്തോഷത്തോടെ ആലിംഗനം ചെയ്ത്, കയ്യടിച്ച്‍ ശാസ്ത്രജ്ഞർ

പരസ്പരം സന്തോഷത്തോടെ ആലിംഗനം ചെയ്തും, കയ്യടിച്ചും, കൈ പിടിച്ച് കുലുക്കിയും സന്തോഷം പങ്കിടുന്ന ശാസ്ത്രജ്ഞരെ കാണാം.

2:59 PM

നിർണായക ഘട്ടം വിജയകരം, ചന്ദ്രയാൻ പേടകം വേർപെട്ടു

നിർണായക ഘട്ടം വിജയകരം, ചന്ദ്രയാൻ പേടകം വേർപെട്ടു. ക്രയോജനിക് ഘട്ടത്തിലെ നിർണായക ഘട്ടം വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നു.

2:56 PM

റോക്കറ്റിൽ നിന്ന് ഭൂമിയുടെ ചിത്രങ്ങൾ കാണാം, കൗതുകകരമായ ദൃശ്യങ്ങൾ

റോക്കറ്റിൽ നിന്ന് ഭൂമിയുടെ ദൃശ്യങ്ങൾ കാണാം, റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ശ്രദ്ധയോടെ ഈ ദൃശ്യങ്ങൾ നിരീക്ഷിക്കുന്ന ശാസ്ത്രജ്ഞരെയും.

2:55 PM

ക്രയോജനിക് എഞ്ചിൻ പ്രവർത്തിച്ചു തുടങ്ങി

ക്രയോജനിക് ഘട്ടം പ്രവർത്തിച്ചു തുടങ്ങി. നിർണായകഘട്ടം. അൽപസമയത്തിനകം, ചന്ദ്രയാൻ പേടകം വേർപെടും.

2:53 PM

10 മിനിറ്റ് പിന്നിട്ടു, എല്ലാം സുഗമമായി മുന്നോട്ടു പോകുന്നുവെന്ന് ഐഎസ്ആർഒ

ആദ്യത്തെ 16 മിനിറ്റാണ് നിർണായകം. 16-ാം മിനിറ്റിൽ ചന്ദ്രയാൻ പേടകം വേർപെടും. 10 മിനിറ്റിലും എല്ലാം സുഗമമായിത്തന്നെ മുന്നോട്ടുപോകുന്നുവെന്ന് ഐഎസ്ആർഒ.

2:50 PM

L1 10 ഘട്ടം അവസാനിക്കാറാകുന്നു

ദ്രവ ഇന്ധന ഘട്ടം അവസാനിക്കാറായി. ഇനി ക്രയോജനിക് ഘട്ടം, അതായത് ഏറ്റവും നിർണായക ഘട്ടം അൽപസമയത്തിനകം പ്രവർത്തിച്ചു തുടങ്ങും.

2:46 PM

സ്ട്രാപോൺ വിച്ഛേദിക്കപ്പെട്ടു, ആ ഘട്ടവും വിജയകരം!

L1 10 ഘട്ടത്തിന് ശേഷം, സ്ട്രാപോൺ റോക്കറ്റുകളും വിച്ഛേദിച്ചതും വിജയകരമായിത്തന്നെ. ബഹികാശത്തേക്ക് കുതിച്ചുയരുന്നു ചന്ദ്രയാനെയും വഹിച്ച് ജിഎസ്എൽവി മാർക് 3.

2:45 PM

എല്ലാം സുഗമമായി മുന്നോട്ടു പോകുന്നുവെന്ന് ഐഎസ്ആർഒ

ദ്രവ ഇന്ധനഘട്ടം പ്രവർത്തിച്ചു തുടങ്ങി. എല്ലാം സുഗമമായി മുന്നോട്ടു പോകുന്നുവെന്ന് ഐഎസ്ആർഒ. 

2:43 PM

ചന്ദ്രയാൻ കുതിച്ചുയർന്നു, അതെ, കൃത്യം 2.43-ന് തന്നെ!

അഭിമാനത്തോടെ, സ്വപ്നക്കുതിപ്പ്, ആകാശത്തേക്ക് കുതിച്ചുയർന്ന് ചന്ദ്രയാൻ 2!

2:40 PM

ചന്ദ്രയാന് കുതിച്ചുയരാൻ അനുമതി നൽകി

മിഷൻ ഡയറക്ടർ ചന്ദ്രയാന് കുതിച്ചുയരാൻ അനുമതി നൽകി. ഇനി 3 നിമിഷങ്ങൾ മാത്രം!

2:05 PM

ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ചന്ദ്രയാന് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചന്ദ്രയാന്‍റെ ടീമിന് എല്ലാ ആശംസകളുമെന്ന് നരേന്ദ്രമോദി.

2:00 PM

വിക്ഷേപണത്തിന് ഇനി 43 മിനിറ്റുകൾ മാത്രം

43 മിനിറ്റുകൾ കൂടി കഴിഞ്ഞാൽ ചന്ദ്രയാൻ 2 ബഹിരാകാശത്തേക്ക് കുതിച്ചുയരും. നെഞ്ചിടിപ്പോടെ കാത്തിരിക്കുകയാണ് രാജ്യം.

1:42 PM

ദ്രവീകൃത ഹൈഡ്രജൻ നിറച്ച് കഴിഞ്ഞു

ദ്രവീകൃത ഹൈഡ്രജൻ ക്രയോജനിക് എഞ്ചിനിൽ നിറച്ച് കഴിഞ്ഞു. നിർണായക ഘട്ടം പൂർത്തിയാകുന്നു.

12:42 PM

ദ്രവീകൃത ഓക്സിജൻ നിറച്ച് കഴിഞ്ഞു

ജിഎസ്എൽവി മാർക്ക് ത്രീയുടെ ക്രയോജനിക് ഘട്ടത്തിൽ ദ്രവീകൃത ഓക്സിജൻ ഇന്ധനം നിറയ്ക്കുന്ന പ്രക്രിയ അവസാനിച്ചു, ദ്രവീകൃത ഹൈഡ്രജൻ നിറയ്ക്കുന്ന പ്രക്രിയ തുടരുന്നു

12:00 PM

ദ്രവീകൃത ഹൈഡ്രജൻ നിറച്ച് തുടങ്ങി

ജിഎസ്എൽവി മാർക്ക് ത്രീയുടെ ക്രയോജനിക് ഘട്ടത്തിൽ ദ്രവീകൃത ഹൈഡ്രജൻ നിറച്ച് തുടങ്ങി, കഴിഞ്ഞ തവണ ഈ ഘട്ടത്തിന് ശേഷമാണ് സാങ്കേതിക തകരാറിനെ തുടർന്ന് കൗണ്ട്ഡ‍ൗൺ നിർത്തി വച്ചത്.

9:46 AM

ഇനി അഞ്ച് മണിക്കൂർ മാത്രം; ക്രയോജനിക് ഘട്ടത്തിൽ ഇന്ധനം നിറച്ച് തുടങ്ങി

ജിഎസ്എൽവി മാ‌‌ർക്ക് ത്രീയുടെ ക്രയോജനിക് ഘട്ടത്തിൽ ഇന്ധനം നിറയ്ക്കുന്ന ജോലികൾ ആരംഭിച്ചു. ദ്രവീകൃത ഓക്സിജൻ നിറച്ച് തുടങ്ങി

9:45 AM

ഐഎസ്ആർഒയുടെ പ്ലാൻ ബി

ആദ്യപദ്ധതിപ്രകാരം 17 ദിവസം ഭൂമിയെ ചുറ്റി വേണമായിരുന്നു പേടകം ചന്ദ്രനിലേക്കുള്ള യാത്ര തിരിക്കേണ്ടത്. ഇത് പുതിയ പ്ലാൻ പ്രകാരം 23 ദിവസമായി കൂടിയിട്ടുണ്ട്. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള യാത്രയുടെ സമയത്തിലും മാറ്റമുണ്ട്. അഞ്ച് ദിവസമായിരുന്നത് പുതിയ പദ്ധതി പ്രകാരം 7 ആക്കി മാറ്റി. ഏറ്റവും വലിയ മാറ്റം ചന്ദ്രനെ ചുറ്റാൻ നിശ്ചയിച്ചിരിക്കുന്ന സമയത്തിലാണ്.  നേരത്തെ 28 ദിവസം വലം വച്ച ശേഷം ലാന്‍ററിനെ ചന്ദ്രനിൽ ഇറക്കാനായിരുന്നു തീരുമാനം. പുതിയ പദ്ധതി അനുസരിച്ച് ചന്ദ്രനെ ചുറ്റുന്നത് 13 ദിവസം ആയി കുറച്ചു. വിക്രം ലാന്‍ററും ഓർബിറ്ററും തമ്മിൽ വേർപെടാൻ പോകുന്നത് 43 ആം ദിവസമാണ്. നേരത്തെ ഇത് അൻപതാം ദിവസത്തേക്കാണ് ക്രമീകരിച്ചിരുന്നത്.

9:43 AM

കൗണ്ട്ഡൗൺ 15 മണിക്കൂർ പിന്നിട്ടു

മുമ്പ് നിശ്ചയിച്ചതിനേക്കാൾ ഏഴ് ദിവസം വൈകിയാണ് ചന്ദ്രയാൻ രണ്ട് വിക്ഷേപിക്കുവാൻ പോകുന്നത്. നഷ്ടപ്പെട്ട സമയം വീണ്ടെടുക്കാൻ
ചന്ദ്രനിലേക്കുള്ള പേടകത്തിന്‍റെ യാത്രാക്രമം തന്നെ പുന‌ർനിശ്ചയിക്കുകയാണ് ഐഎസ്ആ‌‍‌ർഒ ചെയ്തത്. 

12:00 AM

കൗണ്ട് ഡൗൺ അതിന്‍റെ അന്തിമഘട്ടത്തിൽ, നെഞ്ചിടിപ്പോടെ രാജ്യം

കൗണ്ട് ഡൗൺ അതിന്‍റെ അവസാനഘട്ടത്തിലാണ്. ആകാംക്ഷയോടെ, നെഞ്ചിടിപ്പോടെ, കൺട്രോൾ റൂമിലിരിക്കുകയാണ് ശാസ്ത്രജ്ഞർ.

6:43 PM

കൗണ്ട് ഡൗൺ തുടങ്ങി, നെഞ്ചിടിപ്പോടെ ഇന്ത്യ

സാങ്കേതിക കാരണങ്ങൾ കൊണ്ട് മാറ്റിവച്ച ചന്ദ്രയാൻ രണ്ട് ദൗത്യത്തിന്‍റെ വിക്ഷേപണത്തിന് മുന്നോടിയായുള്ള 20 മണിക്കൂർ കൗണ്ട്‍ ഡൗൺ തുടങ്ങി. എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് ഒരു തവണ കൂടി ഉറപ്പാക്കിയ ശേഷമാണ് ഞായറാഴ്ച വൈകിട്ട് കൃത്യം 6.43-ന് കൗണ്ട് ഡൗൺ തുടങ്ങിയത്. 

3:34 PM IST:

The historic launch of #Chandrayaan2 from Sriharikota is a proud moment for all Indians. Congratulations to our scientists and engineers for furthering India's indigenous space programme. May @ISRO continue to master new technologies, and continue to conquer new frontiers. - രാഷ്ട്രപതി കുറിച്ചു.

3:33 PM IST:

ശാസ്ത്രജ്ഞർക്ക് അഭിനന്ദന പ്രവാഹവുമായി പ്രധാനമന്ത്രിയും രാഷ്ട്രപതിയും.

Special moments that will be etched in the annals of our glorious history! 

The launch of #Chandrayaan2 illustrates the prowess of our scientists and the determination of 130 crore Indians to scale new frontiers of science. 

Every Indian is immensely proud today! 

- മോദി കുറിച്ചു.

3:20 PM IST:

ദൗത്യം വിജയകരമെന്ന് ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ. എല്ലാ തിരിച്ചടികളിലും തളരാതെ കരുത്തോടെ തിരിച്ചുവന്ന ടീമിനെ അഭിനന്ദിക്കുന്നതായും കെ ശിവൻ. 

3:12 PM IST:

ഭൂമിയിലേക്ക് ചന്ദ്രയാൻ 2 പേടകത്തിലേക്ക് ആദ്യ സിഗ്നലുകൾ കിട്ടിത്തുടങ്ങി. ഇത് കിട്ടിയെന്ന് സ്ഥിരീകരിച്ചതോടെ, ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ മാധ്യമങ്ങളെ കാണാൻ പോഡിയത്തിലേക്ക്. 

3:02 PM IST:

പരസ്പരം സന്തോഷത്തോടെ ആലിംഗനം ചെയ്തും, കയ്യടിച്ചും, കൈ പിടിച്ച് കുലുക്കിയും സന്തോഷം പങ്കിടുന്ന ശാസ്ത്രജ്ഞരെ കാണാം.

3:01 PM IST:

നിർണായക ഘട്ടം വിജയകരം, ചന്ദ്രയാൻ പേടകം വേർപെട്ടു. ക്രയോജനിക് ഘട്ടത്തിലെ നിർണായക ഘട്ടം വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നു.

2:58 PM IST:

റോക്കറ്റിൽ നിന്ന് ഭൂമിയുടെ ദൃശ്യങ്ങൾ കാണാം, റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ശ്രദ്ധയോടെ ഈ ദൃശ്യങ്ങൾ നിരീക്ഷിക്കുന്ന ശാസ്ത്രജ്ഞരെയും.

2:56 PM IST:

ക്രയോജനിക് ഘട്ടം പ്രവർത്തിച്ചു തുടങ്ങി. നിർണായകഘട്ടം. അൽപസമയത്തിനകം, ചന്ദ്രയാൻ പേടകം വേർപെടും.

2:55 PM IST:

ആദ്യത്തെ 16 മിനിറ്റാണ് നിർണായകം. 16-ാം മിനിറ്റിൽ ചന്ദ്രയാൻ പേടകം വേർപെടും. 10 മിനിറ്റിലും എല്ലാം സുഗമമായിത്തന്നെ മുന്നോട്ടുപോകുന്നുവെന്ന് ഐഎസ്ആർഒ.

2:53 PM IST:

ദ്രവ ഇന്ധന ഘട്ടം അവസാനിക്കാറായി. ഇനി ക്രയോജനിക് ഘട്ടം, അതായത് ഏറ്റവും നിർണായക ഘട്ടം അൽപസമയത്തിനകം പ്രവർത്തിച്ചു തുടങ്ങും.

2:50 PM IST:

L1 10 ഘട്ടത്തിന് ശേഷം, സ്ട്രാപോൺ റോക്കറ്റുകളും വിച്ഛേദിച്ചതും വിജയകരമായിത്തന്നെ. ബഹികാശത്തേക്ക് കുതിച്ചുയരുന്നു ചന്ദ്രയാനെയും വഹിച്ച് ജിഎസ്എൽവി മാർക് 3.

2:46 PM IST:

ദ്രവ ഇന്ധനഘട്ടം പ്രവർത്തിച്ചു തുടങ്ങി. എല്ലാം സുഗമമായി മുന്നോട്ടു പോകുന്നുവെന്ന് ഐഎസ്ആർഒ. 

2:43 PM IST:

അഭിമാനത്തോടെ, സ്വപ്നക്കുതിപ്പ്, ആകാശത്തേക്ക് കുതിച്ചുയർന്ന് ചന്ദ്രയാൻ 2!

2:41 PM IST:

മിഷൻ ഡയറക്ടർ ചന്ദ്രയാന് കുതിച്ചുയരാൻ അനുമതി നൽകി. ഇനി 3 നിമിഷങ്ങൾ മാത്രം!

2:13 PM IST:

ചന്ദ്രയാന് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചന്ദ്രയാന്‍റെ ടീമിന് എല്ലാ ആശംസകളുമെന്ന് നരേന്ദ്രമോദി.

5:08 PM IST:

43 മിനിറ്റുകൾ കൂടി കഴിഞ്ഞാൽ ചന്ദ്രയാൻ 2 ബഹിരാകാശത്തേക്ക് കുതിച്ചുയരും. നെഞ്ചിടിപ്പോടെ കാത്തിരിക്കുകയാണ് രാജ്യം.

1:44 PM IST:

ദ്രവീകൃത ഹൈഡ്രജൻ ക്രയോജനിക് എഞ്ചിനിൽ നിറച്ച് കഴിഞ്ഞു. നിർണായക ഘട്ടം പൂർത്തിയാകുന്നു.

12:48 PM IST:

ജിഎസ്എൽവി മാർക്ക് ത്രീയുടെ ക്രയോജനിക് ഘട്ടത്തിൽ ദ്രവീകൃത ഓക്സിജൻ ഇന്ധനം നിറയ്ക്കുന്ന പ്രക്രിയ അവസാനിച്ചു, ദ്രവീകൃത ഹൈഡ്രജൻ നിറയ്ക്കുന്ന പ്രക്രിയ തുടരുന്നു

11:59 AM IST:

ജിഎസ്എൽവി മാർക്ക് ത്രീയുടെ ക്രയോജനിക് ഘട്ടത്തിൽ ദ്രവീകൃത ഹൈഡ്രജൻ നിറച്ച് തുടങ്ങി, കഴിഞ്ഞ തവണ ഈ ഘട്ടത്തിന് ശേഷമാണ് സാങ്കേതിക തകരാറിനെ തുടർന്ന് കൗണ്ട്ഡ‍ൗൺ നിർത്തി വച്ചത്.

10:12 AM IST:

ജിഎസ്എൽവി മാ‌‌ർക്ക് ത്രീയുടെ ക്രയോജനിക് ഘട്ടത്തിൽ ഇന്ധനം നിറയ്ക്കുന്ന ജോലികൾ ആരംഭിച്ചു. ദ്രവീകൃത ഓക്സിജൻ നിറച്ച് തുടങ്ങി

10:00 AM IST:

ആദ്യപദ്ധതിപ്രകാരം 17 ദിവസം ഭൂമിയെ ചുറ്റി വേണമായിരുന്നു പേടകം ചന്ദ്രനിലേക്കുള്ള യാത്ര തിരിക്കേണ്ടത്. ഇത് പുതിയ പ്ലാൻ പ്രകാരം 23 ദിവസമായി കൂടിയിട്ടുണ്ട്. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള യാത്രയുടെ സമയത്തിലും മാറ്റമുണ്ട്. അഞ്ച് ദിവസമായിരുന്നത് പുതിയ പദ്ധതി പ്രകാരം 7 ആക്കി മാറ്റി. ഏറ്റവും വലിയ മാറ്റം ചന്ദ്രനെ ചുറ്റാൻ നിശ്ചയിച്ചിരിക്കുന്ന സമയത്തിലാണ്.  നേരത്തെ 28 ദിവസം വലം വച്ച ശേഷം ലാന്‍ററിനെ ചന്ദ്രനിൽ ഇറക്കാനായിരുന്നു തീരുമാനം. പുതിയ പദ്ധതി അനുസരിച്ച് ചന്ദ്രനെ ചുറ്റുന്നത് 13 ദിവസം ആയി കുറച്ചു. വിക്രം ലാന്‍ററും ഓർബിറ്ററും തമ്മിൽ വേർപെടാൻ പോകുന്നത് 43 ആം ദിവസമാണ്. നേരത്തെ ഇത് അൻപതാം ദിവസത്തേക്കാണ് ക്രമീകരിച്ചിരുന്നത്.

10:00 AM IST:

മുമ്പ് നിശ്ചയിച്ചതിനേക്കാൾ ഏഴ് ദിവസം വൈകിയാണ് ചന്ദ്രയാൻ രണ്ട് വിക്ഷേപിക്കുവാൻ പോകുന്നത്. നഷ്ടപ്പെട്ട സമയം വീണ്ടെടുക്കാൻ
ചന്ദ്രനിലേക്കുള്ള പേടകത്തിന്‍റെ യാത്രാക്രമം തന്നെ പുന‌ർനിശ്ചയിക്കുകയാണ് ഐഎസ്ആ‌‍‌ർഒ ചെയ്തത്. 

2:35 PM IST:

കൗണ്ട് ഡൗൺ അതിന്‍റെ അവസാനഘട്ടത്തിലാണ്. ആകാംക്ഷയോടെ, നെഞ്ചിടിപ്പോടെ, കൺട്രോൾ റൂമിലിരിക്കുകയാണ് ശാസ്ത്രജ്ഞർ.

11:51 PM IST: