ഭൂമിയില്‍ നിന്ന് ലക്ഷക്കണക്കിന് ജീവജാലങ്ങള്‍ അപ്രത്യക്ഷമാവുന്നു; കാരണക്കാര്‍ മനുഷ്യര്‍

By Web TeamFirst Published Nov 16, 2019, 5:43 PM IST
Highlights

ഇതിനോടകം ഇത്തരത്തിലുള്ള കൂട്ടമായ നാശം ഭൂമിയില്‍ അഞ്ച് തവണ സംഭവിച്ചിട്ടുണ്ടെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. ആറാമത്തെ ജീവിവര്‍ഗത്തിന്‍റെ കൂട്ടനാശത്തിന്‍റെ വക്കിലാണ് ഭൂമിയുള്ളതെന്നാണ് ഗവേഷകര്‍ 

പെര്‍ത്ത്: പലപ്പോഴായി സംഭവിച്ചിട്ടുള്ള കൂട്ടനാശ ഭീഷണിയുടെ ആറാം ഘട്ടത്തിലാണ് ഭൂമിയുള്ളതെന്ന മുന്നറിയിപ്പുമായി ശാസ്ത്ര ഗവേഷകര്‍. പലരീതിയിലുള്ള വംശനാശ ഭീഷണികള്‍ മറികടന്നാണ് ഭൂമിയിലെ എല്ലാ ആവാസ വ്യവസ്ഥയിലും ജീവികളുടെ സാന്നിധ്യമുണ്ടായത്. ജൈവവൈവിധ്യമുണ്ടായതിന് പിന്നില്‍ പല ഘട്ടങ്ങളായുള്ള കൂട്ടനാശവും ഒരു കാരണമെന്നാണ് ശാസ്ത്രം പറയുന്നത്.  പരിണാമ പ്രക്രിയയുടെ ഭാഗമായി കൂട്ടനാശഭീഷണി നേരിട്ട ജീവിവര്‍ഗങ്ങളുമുണ്ട്. ഇതിനോടകം ഇത്തരത്തിലുള്ള കൂട്ടമായ നാശം ഭൂമിയില്‍ അഞ്ച് തവണ സംഭവിച്ചിട്ടുണ്ടെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. ആറാമത്തെ ജീവിവര്‍ഗത്തിന്‍റെ കൂട്ടനാശത്തിന്‍റെ വക്കിലാണ് ഭൂമിയുള്ളതെന്നാണ് ഗവേഷകര്‍ വിലയിരുത്തുന്നത്. 

350കോടി വര്‍ഷത്തിലേറെ പഴക്കമുള്ള ഭൂമിയിലെ ജീവികളുടെ നാമാവശേഷമാകലിന്‍റെ ആറാംഘട്ടത്തിന് കാരണമാകുക മനുഷ്യരെന്നാണ് ഗവേഷര്‍ വ്യക്തമാക്കുന്നത്. ഭൂമിയിലെ മൂന്നേകാല്‍ ജീവികള്‍ക്കും നാശമ സംഭവിക്കുന്നതാണ് ഇത്തരം നാമാവശേഷമാകലിലൂടെ സംഭവിക്കുയെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. 

ഇത്തരത്തിലെ  ആദ്യത്തെ നാമാവശേഷമാകല്‍ സംഭവിച്ചത്  ഏകദേശം 44.3കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഓര്‍ഡോവിസിയന്‍ കാലഘട്ടത്തിന്‍റെ അന്ത്യത്തിലാണ്. അന്ന ഭൂമുഖത്ത് നിന്ന് തുടച്ച് നീക്കപ്പെട്ടത് 85 ശതമാനം  ജീവി വര്‍ഗങ്ങളായിരുന്നു. കാലാവസ്ഥാ വ്യതിയാനമായിരുന്നു ഈ നാമാവശേഷമാകലിന് കാരണമായി കണക്കാക്കുന്നത്. പെട്ടന്ന് ഭൂമി തണുത്തുറഞ്ഞതും പെട്ടന്ന് തന്നെ ചൂട് പിടിച്ചതുമായിരുന്നു ഈ മാറ്റം. 

37.4 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡെവോനിയന്‍ കാലഘട്ടത്തിലായിരുന്നു രണ്ടാമത് ഈ പ്രതിഭാസമുണ്ടായത്. അന്ന് 75 ശതമാനം ജീവി വര്‍ഗങ്ങള്‍ ഭൂമിയില്‍ നിന്ന് തുടച്ച് നീക്കപ്പെട്ടു. കടല്‍ ജീവികളായിരുന്നു ഇവയില്‍ പലതും. ഓക്സിജന്‍റെ കുറവ് നേരിട്ടതും പലയിടത്തും ജലം പിന്‍വലിയുകയും കാര്‍ബണ്‍ ഡയോക്സൈഡിന്‍റെ സാന്ദ്രത കൂടുകയും ചെയ്തതായിരുന്നു ഈ കൂട്ട നാശത്തിന് കാരണമായത്. 

25 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് പെര്‍മിയന്‍ കാലഘട്ടത്തില്‍ സംഭവിച്ചതാണ് ഇതിനോടകം സംഭവിച്ചിട്ടുള്ള നാമാവശേഷമാകലില്‍ ഏറ്റവും വലുതായി കണക്കാക്കുന്നത്. 95 ശതമാനം ജീവി വര്‍ഗങ്ങള്‍ ഈ പ്രതിഭാസത്തില്‍ അപ്രത്യക്ഷമായി. വന്‍ ഉല്‍ക്കകള്‍ ഭൗമോപരിതലത്തില്‍ പതിച്ചതാണ് ഈ നാശത്തിന് കാരണമായി ഗവേഷകര്‍ വ്യക്തമാക്കുന്നത്. ഉല്‍ക്കാ പതനം സൂര്യനെ താല്‍ക്കാലികമായി മറയ്ക്കുകയും ഭൂമിയില്‍ ആസിഡ് മഴയക്ക് കാരണവുമായി. വന്‍ അഗ്നി പര്‍വ്വത സ്ഫോടനങ്ങളും ഈ കാലയളവില്‍ സംഭവിച്ചുവെന്നാണ് ശാസ്ത്രത്തിന്‍റെ കണ്ടെത്തലുകള്‍. 

ഭൂമുഖത്തെ 80 ശതമാനം ജീവിവര്‍ഗമാണ് നാലാം നാമാവശേഷമാകലില്‍ നശിച്ചത്. അറ്റ്ലാന്‍റിക് സമുദ്രത്തിലുണ്ടായ മാറ്റങ്ങളും ജലനിരപ്പിലുണ്ടായ വര്‍ധനയുമാണ് ഇതിന് കാരണമായി കണക്കാക്കുന്നത്. കാര്‍ബണ്‍ ഡയോക്സൈഡിന്‍റെ സാന്ദ്രത കൂടി ജലം ആസിഡ് മയമായി മാറുകയും ചെയ്തു. 

അഞ്ചാം ഘട്ടത്തിലുണ്ടായ നാമാവശേഷമാകലിനെക്കുറിച്ചാണ് വ്യപകമായ രീതിയില്‍ തെളിവുകളുള്ളത്. കരയിലെ വന്‍ജീവികളായ ദിനോസറുകള്‍ അഞ്ചാംഘട്ടത്തിലാണ് നശിച്ചത്. ക്രിറ്റാസിയസ് കാലമെന്നാണ് ഇതിനെ വിളിക്കുന്നത്. ഇരപിടിയന്‍ ജീവികളായ ദിനോസറുകള്‍ നശിച്ചത് മാമോത്ത് അടക്കമുള്ള സസ്തനികള്‍ക്ക് പുതിയ ആവാസ വ്യവസ്ഥകളിലേക്ക് ചേക്കേറാനുള്ള അവസരമൊരുക്കി. ഈ കാലഘട്ടത്തിന്‍റെ അന്ത്യത്തിലാണ് മനുഷ്യര്‍ക്ക് ഇന്ന് കാണുന്ന രീതിയിലേക്കുള്ള പരിണാമത്തിന് കാരണമായതെന്നും ശാസ്ത്ര ഗവേഷകര്‍ വിശദമാക്കുന്നു. 

ഇതിനേക്കാള്‍ വലിയ നാശമായിരിക്കും മനുഷ്യന്‍റെ ഇടപെടലുകളെ തുടര്‍ന്ന് ഭൂമിയില്‍ സംഭവിക്കുന്നതെന്നാണ് ശാസ്ത്ര ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. മനുഷ്യരുടെ മുന്‍പിന്‍ നോക്കാതെയുള്ള ചൂഷണമാണ് ഇതിന് കാരണമെന്നാണ് ഗവേഷകര്‍ പറയുന്നത്. മറ്റ് കാലഘട്ടങ്ങളില്‍ സംഭവിച്ച നാമാവശേഷങ്ങളേക്കാളും ഉയര്‍ന്ന തോതില്‍ ജീവി വര്‍ഗങ്ങള്‍ക്ക് ആറാംഘട്ടത്തില്‍ നാശമുണ്ടാകുമെന്നും ഗവേഷകര്‍ കണക്കുകൂട്ടുന്നു. 

ആവാസവ്യവസ്ഥയെ തകര്‍ക്കുന്നതും വേട്ടയാടലും രാസവസ്തുകള്‍ പരിസഥതയിലേക്ക് നേരിട്ട് ഉപയോഗിക്കുന്നതും മനുഷ്യനിര്‍മിത ആഗോള താപനത്തിന് കാരണമാകുന്നു. ഓരോ രണ്ടുവര്‍ഷത്തിലും കുറഞ്ഞത് രണ്ട് വിഭാഗം ജീവികള്‍ നിലവില്‍ നാമാവശേഷമാകുന്നുണ്ടെന്നാണ് കണക്ക്. 1970 മുതല്‍ 60 ശതമാനം കശേരുക്കളുള്ള ജീവികള്‍ നശിച്ചുവെന്നാണ് രാജ്യാന്തര പരിസ്ഥിതി സംഘടകള്‍ വിശദമാക്കുന്നത്. നിലവില്‍ ഓസ്ട്രേലിയയിലാണ് ഈ നാമാവശേഷമാകല്‍ ഏറ്റവും ഉയര്‍ന്ന തോതില്‍ സംഭവിക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു. 

click me!