കടലിനടിയിലെ നിഗൂഢമായ 'നീല ദ്വാരങ്ങള്‍' തുറക്കാനുള്ള ശ്രമത്തില്‍ ഗവേഷകര്‍

Web Desk   | others
Published : Jul 27, 2020, 11:08 AM IST
കടലിനടിയിലെ നിഗൂഢമായ 'നീല ദ്വാരങ്ങള്‍' തുറക്കാനുള്ള ശ്രമത്തില്‍ ഗവേഷകര്‍

Synopsis

മത്സ്യത്തൊഴിലാളികളും മുങ്ങല്‍ വിദഗ്ധരായ വിനോദസഞ്ചാരികളുമാണ് ഈ നീല ദ്വാരം കണ്ടെത്തുന്നത്. രഹസ്യങ്ങളുടെ വലിയ കലവറയാണെന്ന് കരുതുന്ന ഈ സിങ്ക് ഹോളിന് സമുദ്രനിരപ്പിന് താഴെ 425 അടി വരെ നീളമുള്ളതായാണ് നിരീക്ഷണം. 

ഫ്ലോറിഡ:സിങ്ക് ഹോളുകള്‍ ഫ്ലോറിഡയില്‍ പുത്തരിയല്ല. കരയിലും കടലിലും നിരവധി സിങ്ക് ഹോളുകളാണ് ഇവിടെയുള്ളത്. ഭൂമിയില്‍ നിന്നും നേരെ താഴേയ്ക്ക് രൂപപ്പെടുന്ന വലിയ കുഴികളെയാണ് സിങ്ക് ഹോളുകളെന്നു വിളിക്കുന്നത്. എന്നാല്‍ ഫ്ലോറിഡ തീരത്ത് 'ഗ്രീന്‍ ബനാന' എന്ന് പേരിട്ടിരിക്കുന്ന ഈ സിങ്ക് ഹോള്‍ നിസാരക്കാരനല്ല. അതുകൊണ്ട് തന്നെയാണ് ഈ സിങ്ക് ഹോളിനേക്കുറിച്ച് പഠിക്കാന്‍ ശാസ്ത്രലോകം തയ്യാറായിരിക്കുന്നത്. രഹസ്യങ്ങളുടെ വലിയ കലവറയാണെന്ന് കരുതുന്ന ഈ സിങ്ക് ഹോളിന് സമുദ്രനിരപ്പിന് താഴെ 425 അടി വരെ നീളമുള്ളതായാണ് നിരീക്ഷണം. ലോകത്തിലെ ഏറ്റവും വലിയ സിങ്ക് ഹോളൊന്നുമല്ല എത് എന്നാല്‍ ഈ നിഗൂഢ സിങ്ക് ഹോളിനെ വെളിച്ചത്ത് കൊണ്ടുവരാനുള്ള പരിശ്രമത്തിലാണ് പര്യവേഷകര്‍. 

അടുത്ത മാസം, നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്‍ (എന്‍എഎഎഎ) ആദ്യമായി 'ബ്ലൂ ഹോള്‍' എന്ന് വിളിക്കപ്പെടുന്ന അണ്ടര്‍വാട്ടര്‍ സിങ്ക്‌ഹോള്‍ പര്യവേക്ഷണം ചെയ്യും. നീല ദ്വാരങ്ങളുടെ ഉള്ളടക്കം അവയുടെ ആവൃത്തിയും സാധാരണ സ്ഥാനവും പോലെ ഇപ്പോഴും ശാസ്ത്രലോകത്തിന് നിഗൂഢമാണ്. എന്‍എഎഎഎയുടെ അഭിപ്രായത്തില്‍, ഫ്‌ളോറിഡയില്‍ ഇപ്പോഴുള്ളതിന്റെ ആഴവും ഘടനയും വച്ചു നോക്കുമ്പോള്‍ അവിടെ പഠനം നടത്തുകയെന്നത് അവരെ സംബന്ധിച്ചിടത്തോളം വലിയ ബുദ്ധിമുട്ടാകും.

ഈ 'നീല ദ്വാരങ്ങള്‍' ഏറെക്കാലമായി പഠനവിഷയമാണ്, കൂടാതെ ജൈവ വൈവിധ്യത്തിന്റെ അതിശയകരമായ ഒരു ശ്രേണി ഇതില്‍ അടങ്ങിയിരിക്കുന്നതായി ശാസ്ത്രലോകത്തിന് അറിയാം. ഈ നീല ദ്വാരം തുറക്കുന്നത് വെള്ളത്തിനടിയിലേക്കാണ്. ഇവിടെ നൂറുകണക്കിന് അടി താഴ്ചയില്‍ ചിലപ്പോള്‍ നിരവധി ദ്വാരങ്ങള്‍ ഉണ്ടായേക്കാം. വാസ്തവത്തില്‍, ഈ നീലദ്വാരത്തേക്കുറിച്ചുള്ള ആദ്യത്തെ റിപ്പോര്‍ട്ടുകള്‍ ശാസ്ത്രജ്ഞരില്‍ നിന്നോ ഗവേഷകരില്‍ നിന്നോ വന്നതല്ല, മറിച്ച് മത്സ്യത്തൊഴിലാളികളില്‍ നിന്നും മുങ്ങല്‍ വിദഗ്ധരായ വിനോദസഞ്ചാരികളില്‍ നിന്നുമാണ് വന്നത്.

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പര്യവേഷണം ഓഗസ്റ്റില്‍ നടക്കുമെന്നും ഗ്രീന്‍ ബനാന എന്നറിയപ്പെടുന്ന 425 അടി ആഴത്തിലുള്ള നീല ദ്വാരം പര്യവേക്ഷണം ചെയ്യുമെന്നും എന്‍എഎഎഎ പറയുന്നു. ഉപരിതലത്തില്‍ നിന്ന് 155 അടി താഴെയാണ് സിങ്ക്‌ഹോള്‍ സ്ഥിതിചെയ്യുന്നത്. മോറ്റ് മറൈന്‍ ലബോറട്ടറി, ഫ്‌ലോറിഡ അറ്റ്‌ലാന്റിക് യൂണിവേഴ്‌സിറ്റി, ജോര്‍ജിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി, യുഎസ് ജിയോളജിക്കല്‍ സൊസൈറ്റി എന്നിവയിലെ ശാസ്ത്രജ്ഞരെ ടീമില്‍ ഉള്‍പ്പെടുത്തും.

പര്യവേഷണം പൂര്‍ത്തിയാകുന്നതുവരെ ഉള്ളടക്കം ഒരു രഹസ്യമായി തുടരും. സരസോട്ടയില്‍ നിന്ന് 30 മൈല്‍ അകലെയുള്ള ഒരു നീല ദ്വാരമായ 'അംബര്‍ജാക്ക് ഹോള്‍' എന്നറിയപ്പെടുന്ന സിങ്ക് ഹോള്‍  2019 ല്‍ പര്യവേക്ഷണം ചെയ്തിരുന്നു. ജീവിതത്തിന്റെ പുതിയ അടയാളങ്ങള്‍ക്കായി തിരയുന്നതിനൊപ്പം, സിങ്ക്‌ഹോളുകള്‍ എങ്ങനെ ആദ്യമായി രൂപം കൊള്ളുന്നു എന്നതിനെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ കണ്ടെത്താനുമാണ് ശാസ്ത്രജ്ഞര്‍ ശ്രമിക്കുന്നത്. 

PREV
click me!

Recommended Stories

കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ
വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ