വനിതാ പ്രാതിനിധ്യം ഇപ്പോഴും മുപ്പത് ശതമാനത്തിന് താഴെ; ഇസ്രൊ തലപ്പത്ത് ഒരു വനിത വരാൻ എത്രകാലം കാത്തിരിക്കണം?

By Arun Raj K MFirst Published Oct 9, 2021, 10:40 AM IST
Highlights

മംഗൾയാനും ചന്ദ്രയാനുമൊക്കെ ശേഷം കൂടുതൽ പെൺകുട്ടികൾ ഇസ്രൊയിലേക്ക് വരാൻ താൽപര്യം കാണിച്ചു തുടങ്ങിയെന്നും മുതി‌‌ർന്ന ശാസ്ത്രജ്ഞർ പറയുന്നു. പക്ഷേ ഇതൊക്കെ നിൽക്കുമ്പോഴും ഇസ്രൊയിലെ വനിതാ പ്രാതിനിധ്യം ഇപ്പോഴും 30 ശതമാനത്തിൽ താഴെയാണ്.

തിരുവനന്തപുരം: ഈ വ‌ർഷത്തെ ബഹിരാകാശ വാരാഘോഷം അവസാനിക്കുകയാണ്. അപ്പോഴൊരു ചോദ്യം നമ്മുടെ സ്വന്തം ബഹിരാകാശ ഏജൻസി ഐഎസ്ആ‍ർഒയിൽ എത്ര വനിതാശാസ്ത്രജ്ഞ‌ർ ജോലി ചെയ്യുന്നുണ്ട്. ഇസ്രൊയ്ക്ക് ഒരു വനിതാ ചെയർമാൻ എന്നെങ്കിലും ഉണ്ടാകുമോ ?

"

സ്ത്രീ സാന്നിദ്ധ്യം നാമമാത്രമായിരുന്ന കാലത്താണ് വിഎസ്‍എസ്‍സിയുടെ ആദ്യ വനിതാ ഡെപ്യൂട്ടി ഡയറക്ടറായ രമാദേവി ഐഎസ്ആ‍ർഒയിലെത്തുന്നത്. 1970ൽ ജോലിക്ക് കയറുമ്പോൾ അഞ്ചോ ആറോ പേ‌‍ർ മാത്രമേ അന്ന് വനിത സഹപ്രവ‌ർത്തകരുണ്ടായിരുന്നുള്ളൂവെന്ന് പറയുന്നു രമാദേവി.

80കളിലാണ് കൂടുതൽ വനിതകൾ കടന്നു വന്നു തുടങ്ങിയത്. എഞ്ചിനയറിംഗ് റാങ്ക് ജേതാക്കളായ പെൺകുട്ടികൾ മെല്ലെ ഇസ്രൊയുടെ വാതിൽ തുറന്ന് അകത്തേക്ക് കയറി തുടങ്ങി. വെല്ലുവിളികൾ ഒരുപാടുണ്ടായിരുന്നതായി ഓർക്കുന്നു മുതി‍ർന്ന ശാസ്ത്രജ്ഞ ഡോ വത്സ. മനപ്പൂർവ്വം ഇടിച്ചു താഴ്ത്താനുള്ള ശ്രമങ്ങളല്ല, ചില മുൻധാരണകളാണ് പലപ്പോഴും വെല്ലുവിളിയായത്. ദീർഘകാല ഗവേഷണം ആവശ്യമായ പല പദ്ധതികളും സ്ത്രീകളെ ഏൽപ്പിക്കാൻ മടിയുണ്ടായിരുന്നു. കുടുംബത്തിന്റെ ഉത്തരവാദിത്വം കൂടി ചുമക്കുന്ന സ്ത്രീകൾക്ക് ഈ ജോലികളിൽ ആവശ്യമായ ശ്രദ്ധ പതിപ്പിക്കാനാകില്ലെന്ന മുൻവിധിയായിരുന്നു തടസ്സം.

കാലക്രമത്തിൽ അത് സ്ത്രീകൾ തന്നെ മാറ്റിയെടുത്തു. വർഷങ്ങൾ കൊണ്ട് നേതൃസ്ഥാനത്തെത്തിയ സ്ത്രീകൾ പിൻഗാമികൾക്കായി പതിവ് രീതികൾ മാറ്റി. നി‌ർണ്ണായക ചുമതലകൾ പെൺകുട്ടികളെ തന്നെ ഏൽപ്പിച്ച് തുടങ്ങി. നമ്മളെക്കൊണ്ടത് പറ്റുമെന്ന് ചെയ്തും ചെയ്യിപ്പിച്ചും കാണിച്ചുകൊടുത്തു.

വിഎസ്‍എസ്‍സി ഡെപ്യൂട്ടി ഡയറക്ടർ അതുലാദേവി തൻ്റെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.

മംഗൾയാനും ചന്ദ്രയാനുമൊക്കെ ശേഷം കൂടുതൽ പെൺകുട്ടികൾ ഇസ്രൊയിലേക്ക് വരാൻ താൽപര്യം കാണിച്ചു തുടങ്ങിയെന്നും മുതി‌‌ർന്ന ശാസ്ത്രജ്ഞർ പറയുന്നു. പക്ഷേ ഇതൊക്കെ നിൽക്കുമ്പോഴും ഇസ്രൊയിലെ വനിതാ പ്രാതിനിധ്യം ഇപ്പോഴും 30 ശതമാനത്തിൽ താഴെയാണ്.

എസ് ടി എസ് പ്രൊഗ്രാം ഡയറക്ടർ ഡോ ഗീതയ്ക്ക് പറയാനുള്ളത്.

തിരുവനന്തപുരം വിഎസ്‍എസ്‍സിയിലെ കണക്ക് നോക്കാം, ഇവിടെ 4627 പേർ ജോലി ചെയ്യുന്നുണ്ട്. പക്ഷേ വനിതകൾ 993 പേർ മാത്രം. അതായത് ഏഴ് പുരുഷന്മാർക്ക് രണ്ട് വനിതകൾ എന്നതാണ് അനുപാതം. നേതൃസ്ഥാനങ്ങളിലുള്ളത് 80 വനിതകൾ. കഴിഞ്ഞ രണ്ട് വർഷത്തെ റിക്രൂട്ട്മെന്റ് കണക്കുകളും ഇപ്പോഴത്തെ അതേ അനുപാതം പിന്തുടരുന്ന രീതിയിലാണ്.

പെൺകുട്ടികൾക്ക് നല്ലത് സോഫ്റ്റ്വെയ‍ർ മേഖലയാണെന്ന പുതിയകാല ടൈപ്പ് കാസ്റ്റിംഗും മിടുക്ക‍ർ ഈ മേഖലയിലേക്ക് വരുന്നതിന് തടസമാകുന്നുവെന്ന് മുതിർന്ന ശാസ്ത്രജ്ഞ‌‌ർ പറയുന്നു. കേരളത്തിലെ ക്യാമ്പസുകളിൽ അടിസ്ഥാന ശാസ്ത്ര വിഷയങ്ങൾ പഠിക്കുന്ന വിദ്യാ‌ർത്ഥികളിൽ ബഹുഭൂരിപക്ഷവും പെൺകുട്ടികളാണ് ഇനി പ്രതീക്ഷ ആ തലമുറയിലാണ്. 

ഇസ്രൊയിലെ യുവ വനിതാ ശാസ്ത്രജ്ഞരും വിഎസ്‍എസ്‍സി ഡയറക്ടർ സോമനാഥും പങ്കെടുത്ത സംവാദം

click me!