സ്റ്റാർട്ടപ്പ് തുടങ്ങാം; കൃതൃമായ പ്ലാനുണ്ടാവണം

By Web TeamFirst Published Feb 11, 2020, 11:49 AM IST
Highlights

ഒരു ആശയം ഉണ്ടാക്കിയെടുക്കുകയാണ് ആദ്യം വേണ്ടത്. ഇതിനായി സർക്കാർ അംഗീകൃത ഇൻക്യുബേറ്ററുകളിൽ ചർച്ച നടത്താൻ സൗകര്യം ഉണ്ട്. 

സ്റ്റാർട്ടപ്പ് തുടങ്ങാൻ ആഗ്രഹിക്കുന്നവരാണ് നമ്മുക്ക് ചുറ്റുമുള്ളത്. എന്നാൽ എങ്ങനെ തുടങ്ങണം, എങ്ങനെ പദ്ധതികൾ ആവിഷ്കരിക്കണം എന്ന കാര്യത്തിൽ കൂടുതൽ ആളുകൾക്കും സംശയം കാണും. സമൂഹത്തിൽ ചലനങ്ങളുണ്ടാക്കുന്ന ഉൽപന്നങ്ങളോ പദ്ധതികളോ ആണ് സ്റ്റാർട്ടപ്പിന്റെ പരിധിയിൽ വരുന്നത്. റൈറ്റ് ഐഡിയ, റൈറ്റ് പ്ലാൻ, റൈറ്റ് മണി, റൈറ്റ് പീപ്പിൾ, റൈറ്റ് മെന്റർ എന്നീ ഘട്ടങ്ങളിലൂടെ വേണം സ്റ്റാർട്ടപ്പ് ആരംഭിക്കാൻ മുന്നോട്ട് പോകണ്ടത്. ഒരു ആശയം ഉണ്ടാക്കിയെടുക്കുകയാണ് ആദ്യം വേണ്ടത്. ഇതിനായി സർക്കാർ അംഗീകൃത ഇൻക്യുബേറ്ററുകളിൽ ചർച്ച നടത്താൻ സൗകര്യം ഉണ്ട്.  ആശയത്തെ ഉൽപ്പന്നം അല്ലെങ്കിൽ സേവനമെന്ന രൂപത്തിലെത്തിക്കാൻ സഹായിക്കുന്ന ഇടങ്ങളാണ് ഇൻക്യുബേറ്ററുകൾ. മികച്ച ഉപദേശകരും ഗൈഡുകളും ഇവിടെയുണ്ട്. തിരുവനന്തപുരത്തെ ടെക്നോപാർക്കിലും കൊച്ചിയിലെ സ്റ്റാർട്ടപ് വില്ലേജിലും ഇൻക്യുബേറ്ററുകൾ ഉണ്ട്.  പുതുമയുള്ള സംരഭം കൊണ്ടുവരുകയെന്നതാണ് ആദ്യം വേണ്ടത്. എന്നാൽ മാത്രമെ സംരഭത്തിന് വിജയ സാധ്യതയുണ്ടാകുകയുള്ളു. ബിസിനസ് എത്ര ചെറുതാണെങ്കിലും വിശദമായ പ്ലാൻ തയാറാക്കണം. ഉൽപന്നവും സേവനവും എന്തൊക്കെയാണ്, എത്ര പേർ ചേർന്നാണ് തുടങ്ങുന്നത്, എത്ര രൂപ മുടക്കു മുതൽ വേണ്ടി വരും, എത്രകാലം ബിസിനസ് ഇല്ലാതെയും വരുമാനമില്ലാതെയും മുന്നോട്ടു പോകാനാകും, എത്ര ജോലിക്കാർ വേണം, തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെട്ടതാകണം പ്ലാൻ. നിങ്ങളുടേതു മാത്രമായ ആശയങ്ങളെ സ്റ്റാർട്ടപ്പ് തുടങ്ങാൻ ഉപയാഗിക്കാവു. മറ്റൊരാളുടെ ഐഡിയയോ എവിടെയെങ്കിലും വായിച്ചു കണ്ട പ്രോജക്ട് റിപ്പോർട്ടുകളോ മാതൃകയാക്കരുത്. 

click me!