ലാ ലിഗ അപരാജിത റെക്കോഡ് ഇനി ബാഴ്സയ്ക്ക് സ്വന്തം

By web deskFirst Published Apr 14, 2018, 10:08 PM IST
Highlights
  • ലാ ലിഗയില്‍ തുടര്‍ച്ചയായി പരാജയമറിയാത്ത 39 മത്സരങ്ങളാണ് ബാഴ്‌സലോണ പൂര്‍ത്തിയാക്കിയത്.

ബാഴ്‌സലോണ: 38 വര്‍ഷത്തെ ലാ ലിഗ സ്വന്തം പേരിലാക്കി ബാഴ്‌സലോണ. ലാ ലിഗയില്‍ തുടര്‍ച്ചയായി പരാജയമറിയാത്ത 39 മത്സരങ്ങളാണ് ബാഴ്‌സലോണ പൂര്‍ത്തിയാക്കിയത്. വലന്‍സിയയെ 2-1ന് തോല്‍പ്പിച്ചതോടെയാണ് റെക്കോഡ് ബാഴ്‌സലോണയുടെ പേരിലായത്. 15ാം മിനിറ്റില്‍ ലൂയിസ് സുവാരസിലൂടെ ബാഴ്‌സ ലീഡെടുത്തു. 51ാം മിനിറ്റി ഉംറ്റിറ്റി ലീഡ് രണ്ടാക്കി ഉയര്‍ത്തി. 87ാം മിനിറ്റില്‍ ഡാനിയേല്‍ പറേജോയുടെ പെനാല്‍റ്റിയിലൂടെ വലന്‍സിയ ഒരു ഗോള്‍ മടക്കി. രണ്ട് ഗോളുകള്‍ക്കും വഴിയൊരുക്കിയത് ബ്രസീലിയന്‍ താരം ഫിലിപ്പെ കുടിഞ്ഞോയായിരുന്നു.

1980 റിയല്‍ സോസിഡാഡ് സ്വന്തമാക്കിയ റെക്കോഡാണ് ബാഴ്‌സ മറികടന്നത്. അന്ന് സെവിയയാണ് സോസിഡാഡിന്റെ അപരാജിത ഓട്ടത്തിന് തടയിട്ടത്. 2010-11 സീസണില്‍ ബാഴ്‌സലോണ തുടര്‍ച്ചയായി 31 മത്സരങ്ങള്‍ പരാജയമറിയാതെ പൂര്‍ത്തിയാക്കിയിരുന്നു. 

ആറ് മത്സരങ്ങള്‍ മാത്രമാണ് ഇനി ലാ ലിഗയില്‍ ബാക്കിയുള്ളത്. തോല്‍വി അറിയാതെ കിരീരം നേടിയാല്‍ അതും റെക്കോഡാണ്. ലാ ലിഗ സീസണില്‍ തോല്‍വി അറിയാതെ ഇതുവരെ ഒരു ടീമും കിരീടം നേടിയിട്ടില്ല.
 

click me!