വാര്‍ണര്‍ പ്രാദേശിക ലീഗില്‍ കളിച്ചു തുടങ്ങി

By Web DeskFirst Published Jul 22, 2018, 1:01 AM IST
Highlights
  • എന്‍ടി സ്‌ട്രൈക്ക് ലീഗില്‍ നോര്‍ത്തേണ്‍ ടൈഡ്‌സിനെതിരായ ഏകദിന മത്സത്തിലാണ് സിറ്റി സൈക്ലോണ്‍സിനായി വാര്‍ണര്‍ ഇറങ്ങിയത്.

മെല്‍ബണ്‍: പന്തുചുരണ്ടല്‍ വിവാദത്തില്‍ കുടുങ്ങി വിലക്ക് നേരിടുന്ന  ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ആഭ്യന്തര ലീഗില്‍ കളിക്കാനിറങ്ങി. എന്‍ടി സ്‌ട്രൈക്ക് ലീഗില്‍ നോര്‍ത്തേണ്‍ ടൈഡ്‌സിനെതിരായ ഏകദിന മത്സത്തിലാണ് സിറ്റി സൈക്ലോണ്‍സിനായി വാര്‍ണര്‍ ഇറങ്ങിയത്. വാര്‍ണര്‍ 32 പന്തില്‍ 36 റണ്‍സെടുത്തു പുറത്തായി. 

കേപ്ടൗണ്‍ ടെസ്റ്റിന് പിന്നാലെ വിലക്ക് വന്നതിന് ശേഷം വാര്‍ണര്‍ ഓസ്‌ട്രേലിയയില്‍ ആദ്യമായാണ് കളിക്കുന്നത്. ഡാര്‍വിനില്‍ മത്സരം കാണാനായി 100ല്‍ താഴെ ആളുകള്‍ മാത്രമേ വന്നിരുന്നുള്ളൂ. നേരത്തേ കാനഡയിലെ ട്വന്റി 2-0 ടൂര്‍ണമെന്റില്‍ വാര്‍ണര്‍ കളിച്ചിരുന്നു. അടുത്ത വര്‍ഷത്തെ ലോകകപ്പില്‍ കളിക്കാന്‍ കഴിയുമെന്ന പ്രതീക്ഷിക്കുന്നതായി വാര്‍ണര്‍ പറഞ്ഞു.
 

click me!