കോലി തന്നെ ഒന്നാമന്‍; കടുത്ത ഭീഷണിയുമായി രോഹിത്; ധവാന് നഷ്ടം മാത്രം

By Web TeamFirst Published Nov 2, 2018, 6:06 PM IST
Highlights

ബൗളർമാരിൽ ജസ്പ്രീത് ബുംറയാണ്  ഒന്നാമന്‍. രണ്ടാം സ്ഥാനത്ത് അഫ്ഗാന്‍റെ അത്ഭുത ബാലന്‍ റാഷിദും മൂന്നാം റാങ്കില്‍ ഇന്ത്യന്‍ സ്പിന്നര്‍ കുൽദീപ് യാദവുമാണ്.  എട്ടാം സ്ഥാനത്തുള്ള ചാഹലും ഇന്ത്യന്‍ നേട്ടത്തിന് തിളക്കം വര്‍ധിപ്പിക്കുന്നു

ദില്ലി: ഐ സി സി ഏകദിന റാങ്കിംഗിൽ വിരാട് കോലി ഒന്നാം സ്ഥാനം നിലനിർത്തി. വിൻഡീസിനെതിരായ പരമ്പരയിൽ മൂന്ന് സെഞ്ച്വുറിയോടെ 453 റൺസെടുത്ത കോലി 899 പോയിന്‍റോടെയാണ് ഒന്നാം റാങ്ക് നിലനി‍ർത്തിയത്. പരമ്പരയ്ക്കിടെ കോലി ഏകദിനത്തിൽ പതിനായിരം റൺസെന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു.

അതേസമയം ഇന്ത്യന്‍ നായകന് കടുത്ത ഭീഷണി ഉയര്‍ത്തി ഹിറ്റ് മാന്‍ രോഹിത് ശർമ്മ രണ്ടാം സ്ഥാനത്തുണ്ട്. 871 പോയിന്‍റാണ് രോഹിതിന്‍റെ സമ്പാദ്യം. കോലിയെക്കാള്‍ 28 പോയിന്‍റ് മാത്രം പിന്നിലാണ് ഹിറ്റ്മാന്‍. അതേസമയം മറ്റൊരു ഓപ്പണര്‍ ശിഖർ ധവാന് വിന്‍ഡീസിനെതിരായ പരമ്പര വലിയ നിരാശയാണ് സമ്മാനിച്ചത്. വിന്‍ഡിസിനെതിരെ ഫോം കണ്ടെത്താന്‍ വിഷമിച്ച ധവാന്‍ നാല് സ്ഥാനം നഷ്ടപ്പെട്ട് ഒൻപതാം റാങ്കിലാണ്.

ബൗളർമാരിൽ ജസ്പ്രീത് ബുംറയാണ്  ഒന്നാമന്‍. രണ്ടാം സ്ഥാനത്ത് അഫ്ഗാന്‍റെ അത്ഭുത ബാലന്‍ റാഷിദും മൂന്നാം റാങ്കില്‍ ഇന്ത്യന്‍ സ്പിന്നര്‍ കുൽദീപ് യാദവുമാണ്.  എട്ടാം സ്ഥാനത്തുള്ള ചാഹലും ഇന്ത്യന്‍ നേട്ടത്തിന് തിളക്കം വര്‍ധിപ്പിക്കുന്നു.

click me!