മധ്യനിരയുടെ കരുത്തില്‍ കിവികള്‍ പറന്നുയര്‍ന്നു; ഇന്ത്യന്‍ പെണ്‍പുലികള്‍ കളി പിടിക്കുമോ

By Web TeamFirst Published Feb 6, 2019, 10:08 AM IST
Highlights

തകർപ്പൻ ഫോമിലുള്ള സ്മൃതി മന്ദാനയുടെയും ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്‍റെയും പ്രകടനത്തിന്‍റെ ബലത്തില്‍ 160 റണ്‍സിന്‍റെ വിജയലക്ഷ്യം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ ടീം

വെല്ലിംഗ്ടണ്‍: ഏകദിന പരമ്പര നേടിയ ആത്മ വിശ്വാസവുമായി ടി ട്വന്‍റി പരമ്പര പിടിക്കാനിറങ്ങിയ ഇന്ത്യൻ വനിതകള്‍ക്ക് തുടക്കത്തിലെ മേല്‍ക്കോയ്മ നിലനിര്‍ത്താനായില്ല.  ടോസ് നേടി ബൗളിംഗ് തുടങ്ങിയ ഇന്ത്യ, കിവികളെ ആദ്യം വട്ടം കറക്കിയെങ്കിലും പത്തോവറിന് ശേഷം കളിയുടെ നിയന്ത്രണം നഷ്ടമായി. എട്ട് ഓവറില്‍  രണ്ട് വിക്കറ്റ് നഷ്ടത്തില്‍ അമ്പത് എന്ന നിലയില്‍ നിന്ന് ന്യൂസിലന്‍ഡ് 159 എന്ന നിലയിലേക്ക് സ്കോര്‍ ഉയര്‍ത്തി.

62 റണ്‍സ് നേടിയ ഓപ്പണര്‍ സോഫി ദേവിനാണ് കിവികളുടെ പ്രത്യാക്രമണത്തിന് നേതൃത്വം നല്‍കിയത്. മധ്യനിരയില്‍ കാറ്റി മാര്‍ട്ടിനും എമി സറ്റെര്‍വൈറ്റും റണ്‍സ് കണ്ടെത്തിയതും ഇന്ത്യക്ക് വെല്ലുവിളിയായി. അവസാന ഓവറുകളില്‍ റണ്‍സ് നിയന്ത്രിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചതുമില്ല.

തകർപ്പൻ ഫോമിലുള്ള സ്മൃതി മന്ദാനയുടെയും ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്‍റെയും പ്രകടനത്തിന്‍റെ ബലത്തില്‍ 160 റണ്‍സിന്‍റെ വിജയലക്ഷ്യം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ ടീം. ഏകദിന പരമ്പര 2-1ന് നേടിയ ആത്മവിശ്വാസം ഇന്ത്യന്‍ താരങ്ങള്‍ക്കുണ്ട്. പരമ്പരയിൽ മൂന്ന് മത്സരങ്ങളാണുള്ളത്.

click me!