ഒരുക്കങ്ങള്‍ വിലയിരുത്താനുള്ള പോര് ഇന്ന് തുടങ്ങുന്നു

By Web deskFirst Published Jul 21, 2018, 2:18 AM IST
Highlights
  • ലോകകപ്പ് കളിച്ച താരങ്ങളൊന്നും ടീമിനൊപ്പമില്ല

മാഞ്ചസ്റ്റര്‍: കടുപ്പമേറിയ സീസണ് മുന്നോടിയായി പ്രമുഖ ക്ലബ്ബുകള്‍ തമ്മില്‍ മാറ്റുരയ്ക്കുന്ന ഇന്‍റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പിന് ഇന്ന് തുടക്കം. ആദ്യ മത്സരത്തില്‍ നിലവിലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ജര്‍മന്‍ ക്ലബ് ബൊറൂഷ്യ ഡോര്‍ട്ട്മുണ്ടുമായി ഏറ്റുമുട്ടും. ലോകകപ്പിന് ശേഷം വിശ്രമിത്തിലുള്ള കളിക്കാരൊഴികെ വമ്പന്‍ താരങ്ങള്‍ എല്ലാം ഇരു ടീമിന് വേണ്ടിയും അണിനിരക്കും.

യൂറോപ്പിലെ 18 ടീമുകളാണ് ഇന്‍റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ ഏറ്റുമുട്ടുക. എന്നാല്‍, സൂപ്പര്‍ താരങ്ങള്‍ക്ക് പലര്‍ക്കും വിശ്രമം നല്‍കിയാണ് മിക്ക പരിശീലകരും ടൂര്‍ണമെന്‍റില്‍ ടീമിനെ അണിനിരത്തുന്നത്. ആദ്യ ഇലവനില്‍ എപ്പോഴും സ്ഥാനം ലഭിക്കാത്ത താരങ്ങള്‍ക്ക് അവസരം കൊടുക്കുകയാണ് പലരുടെയും ലക്ഷ്യം. ഇന്ന് രാവിലെ 6.35ന് സിറ്റിയും ഡോര്‍ട്ട്മുണ്ടും തമ്മിലുള്ള മത്സരം ആരംഭിക്കും.

ജര്‍മന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കും ഫ്രാന്‍സില്‍ കിരീടം ഉയര്‍ത്തിയ പിഎസ്ജിയും തമ്മില്‍ 7.35ന് കൊമ്പ് കോര്‍ക്കും. ഇന്‍റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ ഏറ്റവും ശ്രദ്ധ നേടുന്ന മത്സരം യുവന്‍റസും റയല്‍ മാഡ്രിഡും തമ്മിലാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്പെയിന്‍ വിട്ട് ഇറ്റാലിയന്‍ ക്ലബ്ബില്‍ ചേര്‍ന്ന ശേഷം ആദ്യമായണ് ഇരുടീമുകളും എതിരിടുന്നത്. ഓഗസ്റ്റ് എട്ടിനാണ് ആ മത്സരം. പക്ഷേ, ഇന്‍റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ ക്രിസ്റ്റ്യാനോ കളിക്കാന്‍ വിദൂര സാധ്യത മാത്രമേയുള്ളൂ. 

click me!