ഐപിഎല്ലില്‍ അപൂര്‍വ്വ നേട്ടം സ്വന്തമാക്കി ഫിഞ്ച്

By Web DeskFirst Published Apr 14, 2018, 6:59 PM IST
Highlights
  • ഏഴ് ടീമുകള്‍ക്ക് വേണ്ടി കളിച്ച ആദ്യ താരമായി

ബെംഗളൂരു: ഐപിഎല്‍ പതിനൊന്നാം സീസണില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിന്‍റെ താരമാണ് വെടിക്കെട്ട് ബാറ്റ്സ്മാന്‍ ആരോണ്‍ ഫിഞ്ച്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ കളിച്ചതോടെ അപൂര്‍വ്വ നേട്ടം സ്വന്തമാക്കാന്‍ ഈ ഓസ്‌ട്രേലിയക്കാരനായി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഏഴ് ടീമുകള്‍ക്ക് വേണ്ടി കളിച്ച ആദ്യ താരമാണ് ഫിഞ്ച്. എന്നാല്‍ ഫിഞ്ചിറങ്ങിയ മത്സരത്തില്‍ തോല്‍ക്കാനായിരുന്നു കിംഗ്സ് ഇലവന്‍റെ വിധി.   

2010ല്‍ ആദ്യമായി ഐപിഎല്ലിലെത്തിയ താരം രാജസ്ഥാന്‍ റോയല്‍സിനായാണ് കളിച്ചത്. എന്നാല്‍ അടുത്ത രണ്ട് സീസണുകളില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സായിരുന്നു താവളം. എന്നാല്‍ 2013ല്‍ പുനെ വാരിയേഴ്സിലെത്തി. തൊട്ടടുത്ത വര്‍ഷം താരത്തെ സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമിലെത്തിച്ചു. 2015ല്‍ മുംബൈ ഇന്ത്യന്‍സിലെത്തിയെങ്കിലും ഫിഞ്ചിനെ പരിക്ക് മൂലം പിടികൂടി. 2016ല്‍ ഗുജറാത്ത് ലയണ്‍സിനായാണ് ആരോണ്‍ ഫിഞ്ച് കളിച്ചത്. 

click me!