നമ്മുടെ ഈ വൃത്തികെട്ട മനോഭാവം മാറണം, വിവേകമുള്ളവരാകൂ; പൊലീസുകാരനെ അക്രമിച്ചവര്‍ക്കെതിരെ ഹര്‍ഭജന്‍ സിംഗ്

By Web TeamFirst Published Mar 26, 2020, 7:41 PM IST
Highlights

പൊലീസുകാരോടുള്ള നമ്മുടെ വൃത്തികെട്ട മനോഭാവം മാറ്റേണ്ട സമയമായിരിക്കുന്നു. നമ്മുടെ ജീവന്‍ സംരക്ഷിക്കാന്‍ അവരുടെ ജീവന്‍ അപകടത്തിലാക്കിയാണ് അവര്‍ ജോലിക്കെത്തുന്നത്. അവര്‍ക്കും കുടുംബമുണ്ട്. 

ദില്ലി: കൊറോണ വൈറസ് വ്യാപനം തടയാന്‍ വേണ്ടി പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍ നിര്‍ദേശങ്ങള്‍ മറികടന്ന് നിരത്തിലിറങ്ങിയവരെ ചോദ്യം ചെയ്ത പൊലീസുകാരെ ആള്‍ക്കൂട്ടം മര്‍ദിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി മുന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്. ആള്‍ക്കൂട്ടം പൊലീസുകാരെ മര്‍ദിക്കുന്ന വീഡിയോ വൈറലായതോടെയാണ് ഹര്‍ഭജന്‍ സിംഗിന്‍റെ പ്രതികരണം. 

പൊലീസുകാരോടുള്ള നമ്മുടെ വൃത്തികെട്ട മനോഭാവം മാറ്റേണ്ട സമയമായിരിക്കുന്നു. നമ്മുടെ ജീവന്‍ സംരക്ഷിക്കാന്‍ അവരുടെ ജീവന്‍ അപകടത്തിലാക്കിയാണ് അവര്‍ ജോലിക്കെത്തുന്നത്. അവര്‍ക്കും കുടുംബമുണ്ട്. എന്നിട്ടും രാഷ്ട്രസേവനത്തിനായാണ് അവരെത്തുന്നത്. നല്ലൊരു നാളേക്ക് വേണ്ടി എന്തുകൊണ്ടാണ് വീട്ടിലിരിക്കാന്‍ നാം തയ്യാറാവാത്തത്. വിവേകമുള്ളവരാകാന്‍ ശ്രമിക്കൂവെന്ന് ഹര്‍ഭജന്‍ സിംഗ് ട്വീറ്റില്‍ ആവശ്യപ്പെടുന്നു. 

We have to change our fucking attitude towards police.don’t forget they are putting their life to save ours.they also have families but they r doing their duty for the nation..why can’t we all just stay at home and be sensible for once for better tomorrow. Plz be sensible 😡😡😡 pic.twitter.com/lEXD0LJSgM

— Harbhajan Turbanator (@harbhajan_singh)

കൊറോണ വൈറസിന്‍റെ സമൂഹവ്യാപനം തടയാന്‍ വേണ്ടി സമ്പര്‍ക്ക വിലക്കിനെ പിന്തുണച്ച് ഇതിന് മുന്‍പും ഹര്‍ഭജന്‍ സിംഗ് പ്രതികരിച്ചിരുന്നു. 

click me!