ടീമിന്റെ വെളിച്ചവും വഴികാട്ടിയുമെല്ലാം ധോണി തന്നെ; രോഹിത് ശര്‍മ

By Web TeamFirst Published Jan 11, 2019, 10:56 AM IST
Highlights

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര തുടങ്ങാനിരിക്കെ എല്ലാ കണ്ണുകളും മുന്‍ ഇന്ത്യന്‍ താരം എം.എസ് ധോണിയിലാണ്. ലോകകപ്പിന് മുന്‍പ് ഫോം കണ്ടത്തേണ്ടത് ധോണിയുടെ ഉത്തരവാദിത്തമാണ്. മാത്രമല്ല, മികച്ച ഫോമിലുള്ള യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെ പുറത്തിരുത്തിയാണ് ധോണിയെ ടീമിലെടുത്തതും.

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര തുടങ്ങാനിരിക്കെ എല്ലാ കണ്ണുകളും മുന്‍ ഇന്ത്യന്‍ താരം എം.എസ് ധോണിയിലാണ്. ലോകകപ്പിന് മുന്‍പ് ഫോം കണ്ടത്തേണ്ടത് ധോണിയുടെ ഉത്തരവാദിത്തമാണ്. മാത്രമല്ല, മികച്ച ഫോമിലുള്ള യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെ പുറത്തിരുത്തിയാണ് ധോണിയെ ടീമിലെടുത്തതും. ഈ അവസരത്തില്‍ ധോണിക്ക് മുഴുവന്‍ പിന്തുണയും നല്‍കിയിരിക്കുകയാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ.

ധോണി ഇപ്പോഴും ടീമിന്റെ അവിഭാജ്യ ഘടകമാണെന്നാണ് രോഹിത് ശര്‍മ അഭിപ്രായപ്പെടുന്നത്. ഡ്രസിങ് റൂമിലും ഗ്രൗണ്ടിലും ധോണിയുടെ സാന്നിധ്യം നല്‍കുന്ന ഊര്‍ജം തന്നെ വലുതാണ്. ടീമിന്റെ വെളിച്ചവും വഴികാട്ടിയുമെല്ലാം അദ്ദേഹം തന്നെ. ധോണിയുടെ പരിചയസമ്പത്തും ഉപദേശവും ടീമിന് ഒരുപാട് ഗുണം ചെയ്യുന്നു. പ്രത്യേകിച്ച യുവതാരങ്ങള്‍ക്ക്. രോഹിത്ത് കൂട്ടിച്ചേര്‍ത്തു.

വിക്കറ്റിന് പിന്നില്‍ ധോണി നില്‍ക്കുന്നത് യുവ സ്പിന്നര്‍മാരായ യൂസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ക്കും ഗുണം ചെയ്യും. അവര്‍ ബൗള്‍ ചെയ്യുമ്പോല്‍ ധോണിക്ക് കൃത്യമായി കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ കഴിയുന്നു. 2017 മുതല്‍ ഇരുവരും ഒരുമിച്ച് ഇന്ത്യക്ക് വേണ്ടി കളിക്കുന്നു. ഇന്ത്യയിലും പുറത്തും ഇവര്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നു. അതിന്റെ  പ്രധാന കാരണം ധോണി തന്നെയാണ്. ഇവര്‍ പന്തെറിയാനെത്തുമ്പോള്‍ ധോണിക്ക് അറിയാം അവരെ എങ്ങനെ ഉപയോഗിക്കണമെന്ന്. രോഹിത് പറഞ്ഞ് നിര്‍ത്തി.

click me!