ആ നിമിഷം ഒരിക്കലും മറക്കാനാകില്ല: രോഹിത് ശര്‍മ്മ

By Web DeskFirst Published Dec 18, 2017, 11:19 PM IST
Highlights

മുംബൈ: ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തിലാണ് രോഹിത് ശര്‍മ്മ ഏകദിനത്തില്‍ തന്‍റെ മൂന്നാം ഇരട്ട സെഞ്ചുറി നേടിയത്. ഏകദിന ചരിത്രത്തില്‍ മൂന്ന് ഇരട്ട സെഞ്ചുറികള്‍ നേടിയ ഏക താരമെന്ന റെക്കോര്‍ഡ് രോഹിത് സ്വന്തമാക്കി. എന്നാല്‍ ശ്രീലങ്കക്കെതിരായ പരമ്പരയില്‍ നിന്ന് രോഹിത് കൂടുതല്‍ ഓര്‍ക്കാന്‍ ശ്രമിക്കുന്നത് മറ്റൊരു നിമിഷമാണ്. ശ്രീലങ്കക്കെതിരെ ആദ്യ ഏകദിനത്തിന് ടോസിനായി ഗ്രൗണ്ടിലേക്ക് ഇറങ്ങിയ നിമിഷം മറക്കാനാകില്ലെന്ന് നായകന്‍ രോഹിത് ശര്‍മ്മ ട്വിറ്ററില്‍ കുറിച്ചു.

ഇനിയുള്ള കാലം ജീവിതത്തില്‍ ഓര്‍ത്തിരിക്കുന്നത് ധര്‍മ്മശാലയിലെ ആദ്യ ഏകദിനമാണ്. വിലമതിക്കാനാകാത്തതും താരതമ്യങ്ങള്‍ക്കപ്പുറവുമാണ് ആ സുന്ദര നിമിഷം. പ്രതിഭാശാലികള്‍ അണിനിരന്ന മികച്ച ടീമിനെ നയിക്കാനായതില്‍ സന്തോഷമുണ്ടെന്ന് പരമ്പര 2-1ന് ഇന്ത്യ നേടിയ ശേഷം നായകന്‍ ട്വീറ്റ് ചെയ്തു. എന്നാല്‍ നായകനായി അരങ്ങേറിയ ആദ്യ ഏകദിനത്തില്‍ തന്നെ പരാജയമറിഞ്ഞാണ് രോഹിത് ധര്‍മ്മശാലയില്‍ നിന്ന മടങ്ങിയത്. 

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വെറും 112 റണ്‍സിന് പുറത്തായപ്പോള്‍ ലങ്ക എഴ് വിക്കറ്റിന് വിജയിച്ചു. എന്നാല്‍ തുടര്‍ന്നുള്ള രണ്ട് ഏകദിനങ്ങളിലും ശക്തമായി തിരിച്ചെത്തിയാണ് രോഹിതും സംഘവും പരമ്പര സ്വന്തമാക്കിയത്. രണ്ടാം മത്സരത്തില്‍ ഇരട്ട സെഞ്ചറിയുമായി രോഹിത് തകര്‍ത്താടിയപ്പോള്‍ ഇന്ത്യ 141 റണ്‍സിന് വിജയിച്ചു. മൂന്നാം അങ്കത്തില്‍ ശ്രീലങ്കയുര്‍ത്തിയ 216 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 31.2 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. 

A day that I will remember for the rest of my life.Walking out with the team sheet for the 1st time was a feeling of it’s own which can never be measured or compared with anything.Proud to be playing with the guys who have such great skill set & work ethic. Cannot be more happier pic.twitter.com/qndFB1ySM0

— Rohit Sharma (@ImRo45)
click me!