സച്ചിന്‍ ആയിരം തവണ പുറത്താകും ഈ പന്തില്‍

By Web DeskFirst Published Dec 18, 2017, 5:20 PM IST
Highlights

പെര്‍ത്ത്: ലോകം കണ്ട് എക്കാലത്തെയും മികച്ച ബാറ്റ്സ്മാനാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുള്‍ക്കര്‍. ഏകദിനത്തിലും ടെസ്റ്റിലും കൂടുതല്‍ റണ്‍സും സെഞ്ചുറികളുമടക്കം സച്ചിന്‍ കയ്യടക്കിവെച്ചിരിക്കുന്ന റെക്കോര്‍ഡുകള്‍ നിരവധി. ലോക ക്രിക്കറ്റിലെ മഹാരധന്‍മാരായ ബൗളര്‍മാരെല്ലാം സച്ചിനു മുന്നില്‍ മുട്ടുമടക്കിയിട്ടുണ്ട്. വേഗവും പേസുംകൊണ്ട് വിദേശ പിച്ചുകളില്‍ പോലും സച്ചിനെ ആര്‍ക്കും അധികം വീഴ്ത്താനായിട്ടില്ല. 

എന്നാല്‍ ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‍റെ ജയിംസ് വിന്‍സിനെ വീഴ്ത്തിയ 'മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ പന്ത് സച്ചിനെ പോലും ആയിരം തവണ പുറത്താക്കാന്‍ കെല്‍പുള്ളതാണ്'. ഓസീസിന്‍റെ ബന്ധവൈരികളായ ഇംഗ്ലണ്ടിന്‍റെ എക്കാലത്തെയും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായ ഗ്രയാം സ്വാനാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ പന്ത് പ്രതിരോധിക്കാന്‍ സച്ചിന് കഴിയില്ലെന്നും സ്വാന്‍ അഭിപ്രായപ്പെട്ടു. 

സ്റ്റാര്‍ക്കിന്‍റെ പന്ത് ആഷസിലെ മികച്ച പന്തോ, അതോ നൂറ്റാണ്ടിലെ പന്തോ എന്ന ചര്‍ച്ച പുരോഗമിക്കവെയാണ് സ്വാന്‍ വെളിപ്പെടുത്തല്‍ നടത്തിയത്. ഇടംകയ്യന്‍ സ്റ്റാര്‍ക്ക് തൊടുത്തുവിട്ട വെടിയുണ്ട വിന്‍സിനെ കബളിപ്പിച്ച് വിക്കറ്റിലേക്ക് പാഞ്ഞുകയറി. ഇന്‍സ്വിംങറെന്ന് തോന്നിച്ച പന്ത് അല്‍പം പുറത്തേക്ക് തിരിഞ്ഞ് വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു. 55 റണ്‍സെടുത്ത വിന്‍സ് പന്ത് കണ്ടുപോലുമില്ല എന്നതാണ് യാതാര്‍ത്ഥ്യം.

That's just absurd pic.twitter.com/TtkEDPjbJH

— cricket.com.au (@CricketAus)
click me!