കൊച്ചിയില്‍ മഞ്ഞക്കടലാരവം; ലാ ലിഗ വേള്‍ഡ് പ്രീ സീസണിന് കിക്കോഫ്

By Web DeskFirst Published Jul 24, 2018, 6:34 PM IST
Highlights
  • ആദ്യ ഇലവനില്‍ രണ്ട് മലയാളികള്‍

കൊച്ചി: ടൊയോട്ട യാരിസ് ലാ ലിഗ വേള്‍ഡ് പ്രീ സീസണ്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ കിക്കോഫ്. മെല്‍ബണ്‍ സിറ്റി എഫ്‌സിക്കെതിരായ ആദ്യ മത്സരത്തിന് രണ്ട് മലയാളി താരങ്ങളെയും ഗോള്‍ ബാറിന് കീഴെ കൗമാര അത്ഭുതം ധീരജ് സിംഗിനെയും ഉള്‍പ്പെടുത്തിയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. 

അനസ് എടത്തൊടിക, കെ. പ്രശാന്ത് എന്നിവരാണ് ടീമിലെ മലയാളി സാന്നിധ്യം. മുന്നേറ്റത്തില്‍ വിദേശ താരങ്ങളെയാണ് മഞ്ഞപ്പട അണിനിരത്തുന്നത്. അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യയുടെ ഗോള്‍വല കാത്ത താരമാണ് ധീരജ് സിംഗ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണിന് മുന്നോടിയായി ശക്തി-ദൗര്‍ലഭ്യങ്ങള്‍ അളക്കാനുള്ള വേദിയാണ് മഞ്ഞപ്പടയ്ക്ക് ലാ ലിഗ വേള്‍ഡ് പ്രീ സീസണ്‍ ടൂര്‍ണമെന്‍റ്. 

ടീം ഇലവന്‍:

Dheeraj Singh Moirangthem(GK, Sandesh Jhingan(C), Anas Edathodika, Nemanja Lakic-Pesic, Prasanth Karuthadathkuni, Keziron Kizito, Seiminlen Doungel, Cyril Kali, Halicharan Narzary, Slavisa Stojanovic, Matej Poplatnik

Here is how we are lining up against ! pic.twitter.com/SUeSHUO95q

— Kerala Blasters FC (@KeralaBlasters)
click me!