ടോസിടുമ്പോള്‍ പോണ്ടിംഗിനെ ട്രോളി ദാദ; ക്ലാര്‍ക്കിന്റേത് കള്ളക്കഥയോ ?

By Web DeskFirst Published Apr 16, 2018, 3:37 PM IST
Highlights

ഇന്ത്യാ ടുഡേ ഗ്രൂപ്പിന്റെ കണ്‍സള്‍ട്ടിംഗ് സ്പോര്‍ട്സ് എഡിറ്ററായ ബോറിയ മജൂംദാര്‍ എഴുതിയ Eleven Gods and a Billion Indians എന്ന പുസ്തകത്തിലാണ് പോണ്ടിംഗിനെ ഗാംഗുലി ദ ട്രോളിയ കഥ ക്ലാര്‍ക്ക് വിവരിക്കുന്നത്.

ദില്ലി: ഗ്രൗണ്ടിനകത്തും പുറത്തും എതിരാളികളിളെ അടിച്ചിരുത്തുന്നതില്‍ മിടുക്കനായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനായിരുന്ന സൗരവ് ഗാംഗുലി, ലോര്‍ഡ്സ് ബാല്‍ക്കണിയിലെ ഷര്‍ട്ടൂരി വീശലും ടോസിനായി സ്റ്റീവ് വോയെ കാത്തു നിര്‍ത്തിയതും അതില്‍ ചിലത് മാത്ര. എന്നാല്‍ ദാദഗിരിയെക്കുറിച്ച് മുന്‍ ഓസീസ് നായകന്‍ പറഞ്ഞൊരു കഥയെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച പൊടിപൊടിക്കുകയാണ്.

ഇന്ത്യാ ടുഡേ ഗ്രൂപ്പിന്റെ കണ്‍സള്‍ട്ടിംഗ് സ്പോര്‍ട്സ് എഡിറ്ററായ ബോറിയ മജൂംദാര്‍ എഴുതിയ Eleven Gods and a Billion Indians എന്ന പുസ്തകത്തിലാണ് പോണ്ടിംഗിനെ ഗാംഗുലി ദ ട്രോളിയ കഥ ക്ലാര്‍ക്ക് വിവരിക്കുന്നത്. ഓസ്ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലായിരുന്നു സംഭവം. എന്നാല്‍ ഏതു മത്സരത്തിലാണെന്നോ വേദി ഏതാണെന്നോ ക്ലാര്‍ക്കിന് കൃത്യമായി ഓര്‍മയില്ല. ടോസ് സമയത്ത് പോണ്ടിംഗ് നാണയം മുകളിലേക്കിട്ടപ്പോള്‍ ഗാംഗുലി ഒരേസമയം ഹെഡ്-ടെയില്‍ എന്ന് അതിവേഗം വിളിച്ചു. എന്താണ് സംഭവിച്ചതെന്ന് മനസിലാവും മുമ്പെ നിലത്തുവീണ നാണയം നോക്കി ടോസ് തങ്ങള്‍ ജയിച്ചുവെന്ന് പറഞ്ഞ ഗാംഗുലി ബാറ്റിംഗ് തെരഞ്ഞെടുത്തുവെന്നും പറഞ്ഞശേഷം ഗ്രൗണ്ട് വിട്ടു.

എന്നാല്‍ സംഭവിച്ചത് എന്താണെന്ന് മനസിലാവാതിരുന്ന പോണ്ടിംഗിന് പിന്നീട് ഡ്രസ്സിംഗ് റൂമിലെത്തി ഇക്കാര്യം തങ്ങളോട് വിശദീകരിക്കാന്‍ മാത്രമെ കഴിഞ്ഞുള്ളൂവെന്നും ക്ലാര്‍ക്കിനെ പറഞ്ഞതായി പുസ്തകത്തിലുണ്ട്. എന്നാല്‍ മജൂംദാറിന്റെ പുസ്തകത്തിലെ ക്ലാര്‍ക്കിന്റെ പരാമര്‍ശം അടങ്ങുന്ന ഭാഗത്തിന്റെ സ്ക്രീന്‍ ഷോട്ട് ഒരു ആരാധകന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ ക്ലാര്‍ക്ക് പറയുന്നത് കള്ളക്കഥയാണെന്ന വാദവുമായി നിരവധി ആരാധകരും രംഗത്തെത്തി.

Ganguly 😂 pic.twitter.com/4BBHpoHd3H

— Crickoholic (@Crickoholic)

അതിനവര്‍ പറയുന്നത് ഹോം മത്സരങ്ങളില്‍ സ്വാഭാവികമായും ഹോം ടീമിന്റെ നായകനാണ് ടോസ് ചെയ്യുയെന്നാണ്. അങ്ങനെയെങ്കില്‍ ഒരിക്കലും പോണ്ടിംഗ് ടോസ് ചെയ്തിട്ടുണ്ടാവില്ലെന്നും ഇത് കള്ളക്കഥയാണെന്നും അവര്‍ പറയുന്നു. എന്നാല്‍ ഏത് മത്സരത്തിലാണെന്നോ വേദി ഏതാണെന്നോ ക്ലാര്‍ക്കിന് ഓര്‍മയില്ലാത്തതിനാല്‍ സംശയത്തിന്റെ ആനുകൂല്യം അദ്ദേഹത്തിന് നല്‍കണമെന്നും ചെറിയൊരു വിഭാഗം ആരാധകര്‍ പറയുന്നുണ്ട്.

click me!