അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പണമയക്കാം; പുതിയ ഫീച്ചറുമായി ഗൂഗിള്‍ പേ

By Web TeamFirst Published May 12, 2021, 3:41 PM IST
Highlights

രണ്ട് വ്യക്തികള്‍ തമ്മില്‍ ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തിലേക്ക് പണമയക്കുന്ന സംവിധാനം ആദ്യമായാണ് നടപ്പാക്കുന്നത്.
 

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ നിന്നും സിംഗപ്പൂരില്‍നിന്നും ഇന്ത്യയിലേക്ക് പണം അയക്കാന്‍ സംവിധാനവുമായി ഗൂഗിള്‍ പേ. അന്താരാഷ്ട്ര പണമിടപാട് സ്ഥാപനങ്ങളായ വൈസ്, വെസ്റ്റേണ്‍ യൂണിയന്‍ കോ എന്നിവരുമായി ചേര്‍ച്ചാണ് ജി പേ പുതിയ സംവിധാനം അവതരിപ്പിക്കുന്നത്. രണ്ട് വ്യക്തികള്‍ തമ്മില്‍ ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തിലേക്ക് പണമയക്കുന്ന സംവിധാനം ആദ്യമായാണ് നടപ്പാക്കുന്നത്. നിരവധി രാജ്യങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. 

നേരത്തെ യാത്രാ ആവശ്യങ്ങള്‍ക്കായി ഓസ്‌ട്രേലിയ, കാനഡ, ജപ്പാന്‍, റഷ്യ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ ചില പൊതുഗതാഗത സംവിധാനങ്ങള്‍ക്ക് ജി പേ ഉപയോഗിക്കാമായിരുന്നു. വെബ്‌സൈറ്റുകളിലും ആപ്പുകളിലും പണമടക്കുന്നതിനായി നിരവധി രാജ്യങ്ങളില്‍ സൗകര്യം ലഭ്യമാണ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഗൂഗിള്‍ പേയുടെ പുതിയ ഫീച്ചര്‍ ഓണ്‍ലൈന്‍ പണമിടപാട് രംഗത്തെ വലിയ കുതിച്ചുചാട്ടമായാണ് വിലയിരുത്തുന്നത്.
 

click me!