കൊറോണ വൈറസിനെ കൊല്ലുന്ന മാസ്കുമായി പതിനൊന്നാംക്ലാസുകാരി; നിര്‍മ്മിച്ചത് 7 ദിവസംകൊണ്ട്

By Web TeamFirst Published May 1, 2020, 7:59 PM IST
Highlights

വായു കടക്കുന്നതും വൈറസിനെ കൊല്ലുന്നതുമായ മാസ്ക് നിര്‍മ്മിച്ചെന്നാണ് ഈ പതിനൊന്നാ ക്ലാസുകാരി അവകാശപ്പെടുന്നത്. മാസ്കുമായി വൈറസ് സമ്പര്‍ക്കത്തില്‍ എത്തിയാലുടന്‍ വൈറസ് നശിക്കുമെന്ന് ദിഗന്തിക അവകാശപ്പെടുന്നത്. 

കൊല്‍ക്കത്ത: കൊറോണ വൈറസിന്‍റെ വ്യാപനം തടയാന്‍ മാസ് ക് ധരിക്കാം. എന്നാല്‍ കൊറോണ വൈറസിനെ കൊല്ലാന്‍ മാസ്കിന് സാധിക്കുമോ? സാധിക്കുമെന്നാണ് പശ്ചിമ ബംഗാളുകാരിയായ പതിനൊന്നാം ക്ലാസുകാരി ദിഗന്തിക ബോസ് അവകാശപ്പെടുന്നത്. പശ്ചിമ ബംഗാളിലെ ബര്‍ദ്ധാനിലെ വിദ്യാസാഗര്‍ സ്മൃതി വിദ്യാമന്ദിറിലെ വിദ്യാര്‍ഥിനിയാണ് ദിഗന്തിക ബോസ്. 

വായു കടക്കുന്നതും വൈറസിനെ കൊല്ലുന്നതുമായ മാസ്ക് നിര്‍മ്മിച്ചെന്നാണ് ഈ പതിനൊന്നാ ക്ലാസുകാരി അവകാശപ്പെടുന്നത്. മാസ്കുമായി വൈറസ് സമ്പര്‍ക്കത്തില്‍ എത്തിയാലുടന്‍ വൈറസ് നശിക്കുമെന്ന് ദിഗന്തിക അവകാശപ്പെടുന്നതായി ടൈംസ് നൌ റിപ്പോര്‍ട്ട് ചെയ്തു. നാഷണല്‍ ഇന്നവേഷന്‍ ഫൌണ്ടേഷന്‍ ഒരുക്കിയ  കൊവിഡ് 19 ചലഞ്ചിന്‍റെ ഭാഗമായാണ് ദിഗന്തിക ഈ മാസ്ക് നിര്‍മ്മിച്ചിട്ടുള്ളത്. രണ്ട് പ്രധാന ഘടകങ്ങളുപയോഗിച്ച് ഏഴുദിവസംകൊണ്ടാണ് മാസ്ക് നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് ദിഗന്തിക അവകാശപ്പെടുന്നത്. 

രണ്ട് മടക്കുകളിലായി നിര്‍മ്മിച്ചിരിക്കുന്ന മാസ്കിലെ വണ്‍വേ വാല്‍വുകളും ഫില്‍റ്ററുകളും ഉപയോഗിച്ചിട്ടുണ്ട്. ഇതിലൂടെയാണ് ശ്വസിക്കുന്ന വായും ഫില്‍റ്റര്‍ ചെയ്യുന്നതും വൈറസിനെ നശിപ്പിക്കുന്നതുമെന്ന് ദിഗന്തിക വിശദമാക്കി. ശാസ്ത്ര സാങ്കേതിക വകുപ്പ് കൊവിഡിനെതിരായ പോരാട്ടത്തില്‍ മാസ്ക് ഉപയോഗിക്കാനാവുമോയെന്്ന പരിശോധനകളഅ‍ വിധേയമാക്കാന്‍ തീരുമാനിച്ചതായാണ് ടൈംസ് നൌ റിപ്പോര്‍ട്ട്. ഇതിനായി ദിഗന്തികയുടെ അനുമതി തേടിയിട്ടുണ്ട് നാഷണല്‍ ഇന്നവേഷന്‍ ഫൌണ്ടേഷന്‍. 

2017ല്‍ ഡ്രില്ലിംഗ് മിഷീന്‍ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന പൊടി ശേഖരിക്കുന്നതിനുള്ള ഉപകരണം നിര്‍മ്മിച്ചതിന് മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്‍റെ പേരിലുള്ള അവാര്‍ഡ് നേടിയിട്ടുണ്ട് ഈ മിടുക്കി. മലിനീകരണം കുറക്കാന്‍ ദിഗന്തികയുടെ കണ്ടെത്തല്‍ സഹായിക്കുമെന്ന് കണ്ടെത്തിയിരുന്നു. സമാനമായ രീതിയില്‍  ദിഗന്തികയുടെ മറ്റ് മൂന്ന് പ്രൊജക്ടുകള്‍ ശാസ്ത്ര സാങ്കേതിക വകുപ്പിന്‍റെ പരിഗണനയിലാണുള്ളത്. 

click me!