ഗഗന്‍യാന്‍: എന്‍ജിന്‍ ടെസ്റ്റ് മൂന്നാമതും വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് ഐഎസ്ആര്‍ഒ

By Web TeamFirst Published Jul 14, 2021, 10:23 PM IST
Highlights

എന്‍ജിന്റെ പ്രവര്‍ത്തനം പ്രതീക്ഷിച്ച വിജയം നേടിയെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. ഇന്ത്യയുടെ ബഹികരാകാശ സ്വപ്‌ന പദ്ധതിയാണ് ഗഗന്‍യാന്‍. മൂന്ന് സഞ്ചാരികളെ ബഹിരാകാശത്ത് ഏഴ് ദിവസം പാര്‍പ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
 

ബെംഗളൂരു: ഗഗന്‍യാന്‍ പദ്ധതിയുടെ ഭാഗമായി വികാസ് എന്‍ജിന്റെ ദൈര്‍ഘ്യമേറിയ ഹോട്ട് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് ഐഎസ്ആര്‍ഒ. 240 സെക്കന്റ് നീണ്ടു നിന്ന പരീക്ഷണം തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലാണ് നടന്നത്. ജിഎസ്എല്‍വി എംകെ മൂന്നിന്റെ ലിക്വിഡ് പ്രോപലന്റ് വികാസ് എന്‍ജിന്‍ പരീക്ഷണമാണ് നടത്തിയത്. എന്‍ജിന്റെ പ്രവര്‍ത്തനം പ്രതീക്ഷിച്ച വിജയം നേടിയെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.

ഇന്ത്യയുടെ ബഹികരാകാശ സ്വപ്‌ന പദ്ധതിയാണ് ഗഗന്‍യാന്‍. മൂന്ന് സഞ്ചാരികളെ ബഹിരാകാശത്ത് ഏഴ് ദിവസം പാര്‍പ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 2022 ഓഗസ്റ്റില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കുകയാണ് ലക്ഷ്യം. ഈ വര്‍ഷം ഡിസംബറില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ ലക്ഷ്യമിട്ടെങ്കിലും കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നീട്ടുകയായിരുന്നു.

പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്കു ശേഷം മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യമാറും. 10000 കോടിയാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!