വ്യാപാര യുദ്ധം മുറുകുന്നു; ചൈനീസ് ടെക് ഭീമന്‍ വാവോയുടെ ഉപമേധാവിക്കെതിരെ ചാരപ്രവര്‍ത്തന കുറ്റം ചുമത്തി അമേരിക്ക

By Web TeamFirst Published Jan 29, 2019, 8:48 AM IST
Highlights

അമേരിക്ക ചൈന വ്യാപാര യുദ്ധം ടെക് വ്യവസായത്തെ ബാധിക്കുമെന്ന് മറ്റ് രാജ്യങ്ങൾ ആശങ്ക പ്രകടിപ്പുക്കുമ്പോഴാണ് ടെക് ഭീമനായ വാവോയുടെ ഉപമേധാവിക്കെതിരെ അമേരിക്ക കടുത്ത നടപടിക്ക് ഒരുങ്ങുന്നത്.

ന്യൂയോര്‍ക്ക്: ചൈനയിലെ മുൻനിര ടെക്നോളജി സ്ഥാപനമായ വാവോയ്ക്കെതിരെ കർശന നടപടിയുമായി അമേരിക്ക. വാവോയുടെ ഉപമേധാവിയും ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായ മെങ് വാൻഷോക്കെതിരെ ചാരപ്രവർത്തനമടക്കമുള്ള കുറ്റം ചുമത്തി. ഇതോടെ അമേരിക്ക - ചൈന വ്യാപാര യുദ്ധം ഉടൻ അവസാനിക്കില്ലെന്നുറപ്പായി.

വാവോയുടെ സാങ്കേതിക വിദ്യ ചൈനീസ് സർക്കാരിനെ ചാരപ്രവർത്തനം നടത്താൻ സഹായിക്കുന്നെന്നാണ് കമ്പനിക്കെതിരായ കുറ്റം. സാമ്പത്തിക കുറ്റകൃത്യം, അമേരിക്കയിലെ ടി മൊബൈൽ കമ്പനിയിൽ നിന്ന് സാങ്കേതിക വിദ്യ മോഷ്ടിച്ചു എന്നി കുറ്റങ്ങളും കമ്പനിക്കെതിരെ ചുമത്തിയിട്ടുണ്ട്. അമേരിക്കൻ ബാങ്കുകളേയും ട്രഷറികളേയും തെറ്റദ്ധരിപ്പിച്ച് ഇറാൻ ഉത്തര കൊറിയ രാജ്യങ്ങളുമായുള്ള ഇടപാടുകൾ നടത്തി എന്നാണ് ചീഫ് ഫിനാൻഷ്യൽ ഓഫീസറായ മെങ് വാൻഷോക്കെതിരെയുള്ള കുറ്റം.

ഇറാൻ, ഉത്തര കൊറിയ എന്നീ രാജ്യങ്ങൾക്കുമേലുള്ള അമേരിക്കൻ ഉപരോധം നിലനിൽക്കെയാണ് വാവോ ഉപമേധാവിയുടെ ഇടപെടലൽ. ഇത് അമേരിക്കയെ ചൊടിപ്പിച്ചിരുന്നു. പിന്നാലെയാണ് കഴിഞ്ഞ വർഷം ഡിസംബർ ആദ്യവാരം കാനഡിയിലെ വാൻകോവറിൽ വച്ച് കനേഡിയൻ സർക്കാർ മെങ് വാൻഷോയെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ അമേരിക്കയ്ക്ക് കൈമാറാനാണ് നടപടി എന്നായിരുന്നു വിശദീകരണം. അറസ്റ്റ് നടന്ന് രണ്ട് മാസം പിന്നിടുമ്പോഴാണ് ചുമത്തിയ കേസുകൾ അമേരിക്ക തന്നെ പുറത്ത് വിടുന്നത്. വാവോയുടെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീഫ് ഓഫീസറുമായ റെൻ ഷെങ്ഫെയുടെ മകളാണ് മെങ്ക് വാൻഷോ.

സ്വിറ്റസ്ർലണ്ടിൽ നടന്ന ആഗോള സാമ്പത്തിക ഉച്ചകോടിയിലും വാൻഷോയുടെ അറസ്റ്റിനെതിരെ ചൈന പ്രതിഷേധം അറിയിച്ചിരുന്നു. അമേരിക്ക ചൈന വ്യാപാര യുദ്ധം ടെക് വ്യവസായത്തെ ബാധിക്കുമെന്ന് മറ്റ് രാജ്യങ്ങൾ ആശങ്ക പ്രകടിപ്പുക്കുമ്പോഴാണ് ടെക് ഭീമനായ വാവോയുടെ ഉപമേധാവിക്കെതിരെ അമേരിക്ക കടുത്ത നടപടിക്ക് ഒരുങ്ങുന്നത്.
 

click me!