IFFK2018: The Graveless trailer

Dec 7, 2018, 2:24 PM IST

കേരള രാജ്യാന്തര ചലച്ചിതോത്സവത്തിലെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ദ ഗ്രേവ്‍ലെസ് എന്ന ചിത്രത്തിന്റെ ട്രെയിലറും സിനോപ്സിസും.

പിതാവിന്റെ അന്ത്യാഭിലാഷം നടപ്പിലാക്കാൻ വേണ്ടി മൂന്ന് സഹോദരങ്ങളും അവരുടെ ഏക സഹോദരിയും വിജനമായ ഗ്രാമത്തിലേക്ക് യാത്ര ചെയ്യുന്നു. ശവമടക്കിനായി അദ്ദേഹത്തിന്റെ മൃതശരീരവുമായാണ് അവരുടെ യാത്ര. നീണ്ട ദൂരവും കഠിനമായ ചൂടും അവരുടെ യാത്ര അസഹനീയമാക്കുന്നു. കൂടാതെ മൃതദേഹം അഴുകിത്തുടങ്ങിയിരിക്കുന്നു. അപ്പോള്‍ പിതാവിനെ ഏറെക്കാലം പരിചരിച്ച ഇളയസഹോദരനോട് മൂത്തയാള്‍ ഏറെക്കാലം വെളിപ്പെടുത്താതെ ഉള്ളില്‍ കൊണ്ടുനടന്ന പക പുറത്തെടുക്കുന്നു.