ലോകകപ്പിന് ഇന്ന് പന്തുരുളും; അമേരിക്കയ്ക്കെതിരെ ഇന്ത്യ

By Web DeskFirst Published Oct 6, 2017, 10:25 AM IST
Highlights

ദില്ലി: ഫിഫ അണ്ടര്‍ 17 ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. വൈകിട്ട് അഞ്ചിന് ദില്ലിയില്‍ കൊളംബിയയും ഘാനയും തമ്മിലും നവി മുംബൈയില്‍ ന്യൂസിലന്‍ഡും തുര്‍ക്കിയും ഏറ്റമുട്ടുന്നതോടെയാണ് മല്‍സരങ്ങള്‍ക്ക് തുടക്കം. രാത്രി എട്ടിന് ഇന്ത്യ ലോകകപ്പില്‍ ആദ്യമായി ബുട്ടണിയുന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.ശക്തരായ അമേരിക്കക്കെതിരെ പ്രതിരോധത്തിനാണ് ഊന്നല്‍ നല്‍കുകയെന്ന് കോച്ച് ലൂയിസ് ഡിമാത്തോസ് പ്രഖ്യാപിച്ച് കഴിഞ്ഞു.

ആറു വേദികളിലായി നടക്കുന്ന ചാമ്പ്യന്‍ഷിപ്പിന് ഗോവയില്‍ ഒഴികെ സാമാന്യം മികച്ച പ്രതികരണമാണുളളത്. എന്നാല്‍‍ കൊച്ചിയും കൊല്‍ക്കത്തയുമാണ് തനിമയാര്‍ന്ന ആവേശത്തോടെ ലോകകപ്പിനെ വരവേറ്റിട്ടുളളത്. സാധാരണ കായിക മാമാങ്കങ്ങളില്‍ നിന്ന് വ്യത്യസ്തമായി ലളിതമായ ഉദ്ഘാടന ചടങ്ങ് മാത്രമേ ദില്ലിയിലുള്ളൂ. പ്രധാനമന്ത്രി നരേന്ദ്ര മേദിയെ ഉദ്ഘാടനത്തിന്  ക്ഷണിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം എത്തുമോ എന്ന വ്യക്തമാക്കിയിട്ടില്ല.

മല്‍സരം തുടങ്ങുന്നതിന് തലേദിവസം വലിയതോതില്‍ ഉദ്ഘാടന ചടങ്ങ് നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പതിവില്ലാത്തതാണെന്ന് ചൂണ്ടിക്കാട്ടി ഫിഫ തള്ളുകയായിരുന്നു.ദില്ലിയിലും നവി മുംബൈയിലുമാണ് ആദ്യമല്‍സരങ്ങള്‍ നടക്കുന്നതെങ്കിലും രാത്രി എട്ട് മണിക്കുളള ഇന്ത്യ- അമേരിക്ക മത്സരമാണ് ഏവരും ആവേശത്തോടെ ഉറ്റുനോക്കുന്നത്. വിദേശത്ത് സൗഹൃദ  മല്‍സരങ്ങള്‍ ഏറെ കളിച്ചിട്ടുണ്ടെങ്കിലും മത്സരാധിഷ്‌ഠിത ടൂര്‍ണമെന്റുകള്‍ കളിച്ച് അധികം പരിചയമില്ലാത്തത് ഇന്ത്യയുടെ പരിമിതിയാണ്.

അമേരിക്കന്‍ താരങ്ങളില്‍ ഭൂരിപക്ഷവും മേജര്‍ ലീഗ് യൂത്ത് സോക്കര്‍ചാമ്പ്യന്‍ഷിപ്പുകളില്‍ മല്‍സരിച്ചു പരിചയമുള്ളവരാണ്.ചിലരാകട്ടെ അടുത്ത് തന്നെ യുറോപ്യന്‍ ലീഗില്‍ ചേക്കേറാന്‍ കാത്തിരിക്കുന്നവരും. കഴിഞ്ഞ വര്ഷം സ്വന്തം നാട്ടില്‍ വെച്ച് അമേരിക്ക് ഇന്ത്യന്‍ ടീമിനെതോല്‍പ്പിച്ചിരുന്നു. എങ്കിലും സ്വന്തം നാട്ടിലെകാണികളുടെ മുന്നില്‍ കളിക്കുന്ന ഇന്ത്യന്‍ ടീമിനെ കുറച്ച് കാണുന്നില്ലെന്ന് അമേരിക്കന്‍ കോച്ച് ജോണ്‍ ഹാക്ക്‌വര്‍ത്ത് പറഞ്ഞു.

click me!